പുതിയ ഭാര്‍ഗവീനിലയത്തില്‍ മോഹന്‍ലാല്‍

By Staff

പുതിയ ഭാര്‍ഗവീനിലയത്തില്‍ മോഹന്‍ലാല്‍
ജൂണ്‍ 27, 2001

മലയാളികളുടെ മനസ്സില്‍ കാല്പനിക മാധുര്യത്തോടെ നിറഞ്ഞു നിന്ന ഒരു ചലച്ചിത്രത്തിന് പുനരാഖ്യാനം!

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാഗര്‍വീനിലയം ഒരിക്കല്‍ക്കൂടി ചലച്ചിത്രമാവുകയാണ്. പുതിയ ചിത്രത്തിന് നീലവെളിച്ചം എന്നായിരിക്കും പേര്.

പഴയചിത്രത്തില്‍ മധു, പ്രേംനസീര്‍, പി.ജെ. ആന്റണി എന്നിവര്‍ ചെയ്ത വേഷങ്ങള്‍ മോഹന്‍ലാല്‍, ജയറാം, ബിജുമേനോന്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.

എം.ടി. വാസുദേവന്‍ നായരാണ് ഭാര്‍ഗവീനിലയത്തിന് തിരക്കഥ എഴുതുന്നത്. പുതിയ ചിത്രവും എ. വിന്‍സെന്റ് തന്നെ സംവിധാനം ചെയ്യും. മൂവി ഇമേജസാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്.

60കളുടെ മധ്യത്തില്‍ പുറത്തുവന്ന ഭാര്‍ഗവീനിലയം സിനിമയുടെ ആധുനിക സാങ്കേതികതയില്‍ പുനര്‍ജനിക്കുകയാണ്. പുതുതലമുറയുടെ ആസ്വാദനക്ഷമതയ്ക്ക് വിരുന്നൊരുക്കുവാനും അത് തയ്യാറാവുന്നു. ഭാര്‍ഗവീനിലയത്തിന്റെ കാല്പനികമായ ഭാവഭംഗി ഒട്ടും ചോരാതെയാണ് ഇതു നിര്‍വഹിക്കുക.

38ാം വയസ്സിലാണ് പ്രതിഭാധനനായ വിന്‍സെന്റ് ഭാര്‍ഗവീനിലയം സംവിധാനം ചെയ്തത്. അന്ന് ഛായാഗ്രാഹകനായ വിന്‍സെന്റ് സംവിധായകമേലങ്കി അണിഞ്ഞ ആദ്യചിത്രവും ഇതായിരുന്നു. ഇന്ന് വിന്‍സെന്റിന് പ്രായം 74.

പി. ഭാസ്കരന്‍ രചിച്ച് ബാബുരാജ് സംഗീതം നല്‍കിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്ന അതേ ഈണത്തോടെ ഒട്ടും മാറ്റമില്ലാതെ പുതിയ ഓര്‍ക്കസ്ട്രേഷന്‍ ഉപയോഗിച്ച് വീടും റെക്കോര്‍ഡ് ചെയ്യും. ബാബുരാജിന് ഒരു സ്മരണാഞ്ജലിയുമാവുമിത്. ഇളയരാജയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിക്കുക.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. പഴയ ചിത്രത്തില്‍ പ്രകാശ് റാവു, വി.എന്‍. സുന്ദരം എന്നിവരായിരുന്നു ക്യാമറ ചലിപ്പിച്ചത്. ബാബു സിറിള്‍ കലാസംവിധാനവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X