ജയരാജ് ചിത്രത്തില്‍ ദിലീപ്

By Staff

ജയരാജ് ചിത്രത്തില്‍ ദിലീപ്
ഭവാനി ശങ്കര്‍

ജൂണ്‍ 27, 2002

കച്ചവട സിനിമയിലേക്ക് ജയരാജ് തിരിച്ചെത്തുന്നു. മില്ലെനിയം സ്റാര്‍സിന് ശേഷം വീണ്ടും കച്ചവടസിനിമാ സംരംഭവുമായെത്തുകയാണ് ജയരാജ്.

സമാന്തര സിനിമാ വിഭാഗത്തില്‍ പെടുത്താവുന്ന ശാന്തം, ബീഭത്സ, കണ്ണകി എന്നീ ചിത്രങ്ങളാണ് ജയരാജ് അവസാനം ചെയ്തത്. കച്ചവട സിനിമയോട് തത്കാലം വിടപറഞ്ഞ് നവരസപരമ്പരയില്‍ പെടുന്ന ശാന്തം, ഹിന്ദി ചിത്രമായ ബീഭത്സ, ഷേക്സ്പിയറുടെ ആന്റണി ആന്റ് ക്ലിയോപാട്രയുടെ കേരളീയാവിഷ്കാരമായ കണ്ണകി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജയരാജ് ഒരു ഇടവേളയ്ക്കു ശേഷം കച്ചവട സിനിമയുടെ ലോകത്ത് തിരിച്ചെത്തുകയാണ്.

കച്ചവട സിനിമയുടെയും സമാന്തര സിനിമയുടെയും രംഗങ്ങളില്‍ ഒരു പോലെ വ്യാപരിക്കുന്ന വിരളം സംവിധായകരുടെ കൂട്ടത്തിലാണ് ജയരാജ്. കരു-ണം, ദേശാടനം, കളിയാട്ടം തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ജയരാജ് തന്നെയാണ് ജോണിവാക്കര്‍, ഹൈവേ, അറേബ്യ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത്.

പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. ദിലീപാണ് ചിത്രത്തിലെ നായകനാവുന്നത്. ഇന്നസെന്റ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജനാര്‍ദനന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സി. ഐ. പോള്‍, മാമുക്കോയ, സാജന്‍ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിശ്വനാഥാണ്. യേശുദാസ്, ചിത്ര, ജയചന്ദ്രന്‍ എന്നിവരാണ് പിന്നണി ഗായകര്‍.

ഹംസധ്വനി ഫിലിംസിന് വേണ്ടിയാണ് അനീഷ് വര്‍മയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X