കൃഷ്ണപക്ഷക്കിളികളില്‍ രേവതി

By Staff

കൃഷ്ണപക്ഷക്കിളികളില്‍ രേവതി
ഭവാനി ശങ്കര്‍

ജൂണ്‍ 27, 2002

മലയാളത്തില്‍ രേവതി വീണ്ടും സജീവമാവുകയാണ്. ഗ്രാമഫോണില്‍ വൃദ്ധയായും നന്ദനത്തിലും കണ്ണെത്തും ദൂരത്തിലും മധ്യവയസ്കയായും അഭിനയിക്കുന്ന രേവതി എബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന കൃഷ്ണപക്ഷക്കിളികളില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ രണ്ട് ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മണ്‍കോലങ്ങള്‍ക്കു ശേഷം എബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കൃഷ്ണപക്ഷക്കിളികള്‍. ഒട്ടേറെ ചിത്രങ്ങളുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള എബ്രഹാം ലിങ്കണ്‍ അന്തരിച്ച സംവിധായകന്‍ ജേസിയുടെ സഹോദരനാണ്.

വിധവയായ മേരി എന്ന കഥാപാത്രത്തെയാണ് രേവതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മേരിയും അവളുടെ മകനും തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥയാണ് കൃഷ്ണപക്ഷക്കിളികള്‍ പറയുന്നത്.

സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു കോളനിയിലാണ് ഇരുവരും താമസിക്കുന്നത്. സാമുദായികമായ സംഘട്ടനങ്ങള്‍ ആവര്‍ത്തിക്കുന്ന ആ പ്രദേശത്തെ താമസം അവരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പം രേവതിയുടെ മകന്‍ ചേരുന്നു. ഇത് മേരിയെ ഒരു പ്രതിസന്ധിയിലാണെത്തിച്ചത്.

നരേന്ദ്രപ്രസാദ്, സലിംകുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളായ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

എ. കെ. പുതുശേരിയുടേതാണ് ചിത്രത്തിന്റെ കഥ. ഛായാഗ്രഹണം മുരളികൃഷ്ണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X