പക്ഷികള്‍ക്ക് പറയാനുള്ളത്
പക്ഷികള്‍ക്ക് പറയാനുള്ളത്
ജൂണ്‍ 27, 2003
നവാഗതനായ സുധാദത്ത് സംവിധാനം ചെയ്യുന്ന പക്ഷികള്‍ക്ക് പറയാനുള്ളത് എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സ്ത്രീകഥാപാത്ര കേന്ദ്രിതമായ ചിത്രത്തില്‍ ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ചിദംബരം, മഗ്രിബ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ശ്രീനിക്ക് കിട്ടുന്ന അഭിനയ സാധ്യതയുള്ള മറ്റൊരു കഥാപാത്രമാണിത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് എം. കമറുദ്ദീനാണ്. ഛായാഗ്രഹണം കെ. ജി. ജയന്‍. ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജിതിന്‍ദത്ത് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications