മാക്ട: തിരഞ്ഞെടുപ്പ് ഞായറാഴ്ച
മാക്ട: തിരഞ്ഞെടുപ്പ് ഞായറാഴ്ച
ജൂണ്‍ 27, 2004
കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 27 ഞായറാഴ്ച വൈകീട്ട് നടക്കും.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാക്ടയുടെ ജനറല്‍ ബോഡി യോഗം ഞായറാഴ്ച രാവിലെ കൊച്ചിയിലെ ബിടിഎച്ച് ഹാളില്‍ ആരംഭിച്ചു. മാക്ടയിലെ പുതിയ അംഗങ്ങളെ ചൊല്ലിയുള്ള തര്‍ക്കം ജനറല്‍ ബോഡി യോഗത്തെ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ക്ക് വേദിയാക്കിയേക്കും. പുതുതായി നല്‍കിയ അംഗത്വം അംഗീകരിക്കേണ്ടതില്ലെന്ന് മാക്ട നിര്‍വാഹക സമിതി യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
മാക്ടയുടെ ഭരണസമിതിയിലേക്കുള്ള നാലാമത്തെ തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്. നിലവിലുള്ള പ്രസിഡന്റ് സിബി മലയിലിന്റെയും ലോഹിതദാസിന്റെയും നേതൃത്വത്തിലുള്ള പാനലുകള്‍ തമ്മിലാണ് മത്സരിക്കുന്നത്. അമ്മ-ഫിലിം ചേംബര്‍ വിവാദത്തില്‍ ഫിലിം ചേംബറിനെ അനുകൂലിച്ചവരാണ് സിബി മലയിലിന്റെ നേതൃത്വത്തിലുള്ള പാനലിലുള്ളത്. താരസംഘടനയെ അനുകൂലിച്ചവരാണ് ലോഹിതദാസിന്റെ നേതൃത്വത്തിലുള്ള പാനലില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് വരെ നടക്കും. മാധ്യമപ്രവര്‍ത്തകനായ കെ. എം. റോയിയാണ് തിരഞ്ഞെടുപ്പ് വരണാധികാരി.


Click it and Unblock the Notifications