റിലീസിംഗിന് മുമ്പേ കോപ്പിറൈറ്റ് വില്‍ക്കുന്നു!
റിലീസിംഗിന് മുമ്പേ കോപ്പിറൈറ്റ് വില്‍ക്കുന്നു!
ജൂണ്‍ 27, 2005
ദിലീപ് ചിത്രം പാണ്ടിപ്പട അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ നാലിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ റിലീസിംഗിന് മുമ്പേ റീമേക്കിനുള്ള പകര്‍പ്പവകാശത്തിനായി നിര്‍മാതാക്കള്‍ കാത്തിരിക്കുകയാണ്!
തെലുങ്ക് നിര്‍മാതാക്കളാണ് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കോപ്പി റൈറ്റിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ് കോപ്പി കണ്ടതിനു ശേഷം റീമേക്ക് അവകാശം വാങ്ങുകയാണ് ഇവരുടെ ലക്ഷ്യം. ആദ്യന്തം തമാശരംഗങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന ആദ്യറിപ്പോര്‍ട്ടുകളാണ് റിലീസിംഗിന് മുമ്പേ റീമേക്ക് അവകാശം വാങ്ങാനായി മുന്നോട്ടുവരാന്‍ നിര്‍മാതാക്കള്‍ക്കു പ്രേരണയായത്. ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ റിലീസിംഗ് നടക്കുന്നത്.
ജൂലൈ നാല് തിങ്കളാഴ്ചയാണെങ്കിലും തന്റെ ജന്മദിനം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ ആ ദിവസം തന്നെ റിലീസിംഗ് നടത്താനുള്ള തീരുമാനത്തിലാണ് ദിലീപ്. വാരാന്ത്യത്തില്‍ ചിത്രം റിലീസ് ചെയ്യണമെന്ന് തിയേറ്ററുടമകള്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപ് തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായക ജോഡികള്‍ തന്നെയാണ്. നവ്യാനായരാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ പ്രകാശ്രാജ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications