ദമ്പതികളായി ജഗതിയും ശാരദയും
ദമ്പതികളായി ജഗതിയും ശാരദയും
ജൂണ്‍ 27, 2006
ജഗതിയുടെ അഭിനയജീവിതത്തില്‍ ഇതുവരെ ലഭിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷം...ജഗതിയുടെ നായികയായി അഭിനയിക്കാന്‍ ഉര്‍വശി ശാരദ... ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ ആസ്ത്രേല്യ എന്ന ചിത്രത്തിന്റെ സവിശേഷതകള്‍ ഇതൊക്കെയാണ്.
ആസ്ത്രേല്യയില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ജഗതിക്ക് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
രാപ്പകലിനു ശേഷം ശാരദ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ശാരദയുടെയും ജഗതിയുടെയും മക്കളായി ബിജു മേനോനും മനോജ് കെ.ജയനും വേഷമിടുന്നു. സുരേഷ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications