»   » എട്ടടി ജോര്‍ജും സത്യന്‍ ചിത്രവും

എട്ടടി ജോര്‍ജും സത്യന്‍ ചിത്രവും

Posted By:
Subscribe to Filmibeat Malayalam

എട്ടടി ജോര്‍ജും സത്യന്‍ ചിത്രവും
ജൂണ്‍ 28, 2003

സിഐഡി മൂസ, പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് ഭദ്രന്റെയും സത്യന്‍ അന്തിക്കാടിന്റെയും ചിത്രങ്ങളില്‍ അഭിനയിക്കുന്നു.

വെള്ളിത്തിരയ്ക്ക് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്. ഭദ്രനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് എട്ടടി ജോര്‍ജ് എന്നാണ് പേരിട്ടിരിക്കുന്നത്. കാവ്യാ മാധവനാണ് ചിത്രത്തിലെ നായികയാവുന്നത്.

സത്യന്‍ അന്തിക്കാടും മീശമാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദും ഒന്നിക്കുന്ന ചിത്രത്തിലും ദിലീപ് നായകനാവുന്നു. യാത്രക്കാരുട ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണിത്.

ദിലീപ് തന്നെ നിര്‍മിക്കുന്ന സി ഐ ഡി മൂസ, വിപിന്‍ മോഹന്റെ പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ദിലീപ് ഈ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. വിജയങ്ങളുടെ തുടര്‍ച്ചക്ക് ശേഷം ദിലീപ് റിലീസായ അവസാന ചിത്രമായ സദാനന്ദന്റെ സമയം പരാജയപ്പെട്ടിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X