twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി കാഴ്ച ഒരുക്കുന്നു

    By Staff
    |

    മമ്മൂട്ടി കാഴ്ച ഒരുക്കുന്നു
    ജൂണ്‍ 28, 2004

    നവാഗത സംവിധായകനായ ബ്ലസ്സി ഒരുക്കുന്ന കാഴ്ച എന്ന ചിത്രം ജീവിതഗന്ധമുള്ള കഥയാണ് പറയുന്നത്. കാഴ്ചയില്‍ നായകനാവുന്ന മമ്മൂട്ടി അവതരിപ്പിക്കുന്നത് വ്യത്യസ്തവും ഏറെ അഭിനയസാധ്യതകളുമുള്ള ഒരു കഥാപാത്രത്തെയാണ്.

    മാധവന്‍ എന്ന കുട്ടനാട്ടുകാരനാണ് മമ്മൂട്ടിയുടെ കഥാപാത്രം. കളിക്കോപ്പുകളുണ്ടാക്കുന്ന കലാകാരനായ അച്ഛന്റെ മകനാണ് കേരള തീയറ്റേഴ്സ് ഉടമയായ മാധവന്‍. ഉത്സവപ്പറമ്പുകളില്‍ 16 എംഎം സിനിമ പ്രദര്‍ശിപ്പിച്ചാണ് മാധവന്‍ ജീവിതോപാധി കണ്ടെത്തുന്നത്. ഒരു ഉത്സവപ്പറമ്പില്‍ വച്ച് മലയാളമറിയാത്ത ഒരു പയ്യന്‍ മാധവനോടൊപ്പം കൂടി. പവന്‍ എന്നാണ് അവന്റെ പേര്. പതുക്കെ മാധവനും പവനും തമ്മില്‍ ഒരാത്മബന്ധമുണ്ടായി.

    അവരുടെ ജീവിതത്തില്‍ ആകസ്മികമായ ഒരു സംഭവം വഴിത്തിരിവായി. നാട്ടിലാകെ ചര്‍ച്ചാവിഷയമായ ഒരു സംഭവത്തിലൂടെ പവന്‍ ശ്രദ്ധാകേന്ദ്രമായി. പവനെ സ്വന്തമാക്കാന്‍ പലരും ശ്രമം തുടങ്ങി. അവര്‍ക്ക് മാധവന്‍ ഒരു വിലങ്ങുതടിയായി.

    മാസ്റര്‍ യാഷ് എന്ന ഗുജറാത്തി ബാലനാണ് പവനെ അവതരിപ്പിക്കുന്നത്. കലാഭവന്‍ മണി, ഇന്നസെന്റ്, വേണു നാഗവള്ളി, അഗസ്റിന്‍, ശിവജി, ടി. എസ്. രാജു, ബേബി സനുഷ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ജലോത്സവത്തിന് ശേഷം കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ കുട്ടനാടിന്റെ ദൃശ്യഭംഗി പരമാവധി ക്യാമറയിലേക്ക് ആവാഹിക്കാനുള്ള ശ്രമമുണ്ട്. ചിത്രത്തിന്റെ രചന നിര്‍ഹിച്ചിരിക്കുന്നത് ബ്ലസ്സി തന്നെയാണ്.

    കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം സംഗീതം പകരുന്നു. കെ. ജെ. സിംഗ് രചിച്ച ഒരു ഹിന്ദിഗാനവുമുണ്ട്. യേശുദാസ് ചിത്രയുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എന്‍. എക്സ്. എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ നൗഷാദും സേവി മനോജ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X