മാക്ട: സിബി ചെയര്‍മാന്‍, കമല്‍ സെക്രട്ടറി

By Staff

മാക്ട: സിബി ചെയര്‍മാന്‍, കമല്‍ സെക്രട്ടറി
ജൂണ്‍ 28, 2004

കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ സിബി മലയിലിന്റെ നേതൃത്വത്തിലുള്ള പാനലിന് ജയം.

സിബി മലയില്‍ മാക്ടയുടെ പുതിയ ചെയര്‍മാനായും സംവിധായകന്‍ കമല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയില്‍ സിബി മലയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

ലോഹിതദാസിന്റെ നേതൃത്വത്തില്‍ മത്സരിച്ച പാനലിനെതിരെ 69 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിബിയുടെ പാനല്‍ ജയിച്ചത്. സിബിയുടെ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ജയിച്ചു. ആകെയുള്ള 429 വോട്ടില്‍ സിബിയുടെ പാനലിന് 244 വോട്ടും ലോഹിതദാസിന്റെ പാനലിന് 175 വോട്ടും ലഭിച്ചു.

കലൂര്‍ ഡെന്നീസാണ് ട്രഷറര്‍. ലാല്‍, രാമചന്ദ്രബാബു എന്നിവര്‍ വൈെസ് ചെയര്‍മാന്‍മാരും ഹരികുമാര്‍, ജോസ് തോമസ്, സാബു എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.

രാജസേനന്‍, ജയരാജ്, സണ്ണി ജോസഫ്, എം. ഡി. സുകുമാരന്‍, ശ്രീമൂലനഗരം മോഹന്‍, സുന്ദര്‍ദാസ്, സിദ്ദു പനയ്ക്കല്‍, പട്ടണം റഷീദ്, ടി. എ. റസാക്ക്, ശത്രുഘ്നന്‍, ഡെന്നീസ് ജോസഫ്, ഷിബു ചക്രവര്‍ത്തി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

തമ്പി കണ്ണന്താനം, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, ഫാസില്‍, സിദ്ദിക്ക്, എസ്. എന്‍. സ്വാമി, ഷാജി കൈലാസ്, ബിജു നാരായണന്‍, ടി. എസ്. സുരേഷ് ബാബു, വി. എം. വിനു, ആനന്ദകുട്ടന്‍ എന്നിവരാണ് ലോഹിയുടെ പാനലില്‍ മത്സരിച്ച് തോറ്റത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X