ജയറാമിന് പകരം സിദ്ദിക്ക്
ജയറാമിന് പകരം സിദ്ദിക്ക്
ജൂണ്‍ 28, 2004
സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് ജയറാം പിന്‍മാറി. ജയറാമിനായി കരുതിയിരുന്ന കഥാപാത്രം സിദ്ദിക്ക് അവതരിപ്പിക്കും.
പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ചേട്ടനും അനുജനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഒരു ഇടവേളക്ക് ശേഷം സിദ്ദിക്കിന് നായകവേഷങ്ങള്‍ കിട്ടിത്തുടങ്ങുകയാണ്. പല ചിത്രങ്ങളിലും നായകനായെങ്കിലും ഈയിടെയായി ഉപനായകവേഷങ്ങളിലും വില്ലന്‍ കഥാപാത്രങ്ങളിലും സിദ്ദിക്ക് ഒതുങ്ങിപ്പോവുകയായിരുന്നു. ഉണ്ണിത്തമ്പുരാന്‍ എന്ന ചിത്രത്തിലും നായകനാവുന്ന സിദ്ദിക്ക് ആ ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
സ്വപ്നം എന്ന ടിവി പരമ്പരയിലൂടെ ശ്രദ്ധേയനായ കെ. ഗിരീഷ്കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജലോത്സവം എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.


Click it and Unblock the Notifications