ഭാവന ഒടുവില്‍ ഡോക്ടറായി!
ഭാവന ഒടുവില്‍ ഡോക്ടറായി!
ജൂണ്‍ 28, 2006
സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ ഭാവനക്ക് ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വേഷമായിരുന്നു. ആ സമയത്ത് ഭാവനയും പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. സ്വപ്നക്കൂട് പുറത്തിറങ്ങി മൂന്ന് വര്‍ഷമാവുന്നതേയുള്ളൂ. അപ്പോഴേക്കും ഭാവന ഡോക്ടറായി!
ഈ വര്‍ഷമിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കി എന്‍ട്രന്‍സിലൂടെ മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനിയായിരുന്നു ഭാവന. മെഡിക്കല്‍ പ്രവേശനം നേടി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചിന്താമണി എന്ന വിദ്യാര്‍ഥിനി കൊല്ലപ്പെടുന്നു.
മാധവന്‍ നായകനായ തമിഴ് ചിത്രം ആര്യയില്‍ ഭാവന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. എന്നാല്‍ ഒരു ഇടവേള കഴിഞ്ഞ് വീണ്ടും മലയാളത്തിലെത്തുമ്പോഴേക്കും ഭാവന ഒരു പാടങ്ങ് മുതിര്‍ന്നു. ദിലീപ് നായകനായ ചെസ്സിലെത്തുമ്പോഴേക്കും ഭാവന വിദ്യാര്‍ഥിയുടെ കുപ്പായം അഴിച്ചുവച്ചു. ആ ചിത്രത്തില്‍ ഒരു ഡോക്ടറായാണ് ഭാവന അഭിനയിക്കുന്നത്.


Click it and Unblock the Notifications