twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രജാപതി ബോക്സോഫീസില്‍ വീണു

    By Staff
    |

    പ്രജാപതി ബോക്സോഫീസില്‍ വീണു
    ജൂണ്‍ 28, 2006

    തുടര്‍ച്ചയായ വിജയങ്ങളുമായി തിളങ്ങിനില്‍ക്കുന്ന മമ്മൂട്ടിക്ക് പ്രജാപതിയില്‍ കാലിടറുന്നു. മമ്മൂട്ടിയുടെ പ്രജാപതി ബോക്സോഫീസ് പരാജയത്തെ നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

    ഏറെ പ്രതീക്ഷകളോടെയെത്തിയ ഈ രഞ്ജിത്ത് ചിത്രത്തെ പ്രേക്ഷകര്‍ നിരാകരിച്ചുവെന്നാണ് ബോക്സോഫീസ് കളക്ഷനുകള്‍ നല്‍കുന്ന സൂചന. മഹാഭാരത കഥയുമായി ഏറെ സാമ്യമുള്ള പ്രമേയവും ഒട്ടും പുതുമയില്ലാത്ത അവതരണവും ചിത്രത്തെ പ്രേക്ഷകരില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ട്.

    രഞ്ജിത്തിന്റെ മുന്‍സിനിമകളില്‍ കണ്ടിട്ടുള്ള മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ആവര്‍ത്തിക്കുന്ന ചിത്രം മറ്റു പല സിനിമകളെയും ഓര്‍മിപ്പിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പോരായ്മ. ലോകകപ്പ് ജ്വരം കത്തിനില്‍ക്കുന്ന സമയത്ത് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ ഇത്തരമൊരു ചിത്രത്തിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ റിസ്ക് ഏറ്റെടുത്ത് ചിത്രം പ്രദര്‍ശനത്തിനെത്തിച്ച വിതരണക്കാര്‍ക്ക് കഴിഞ്ഞില്ല.

    മമ്മൂട്ടിയുടെ ഈ വര്‍ഷമിറങ്ങിയ തുറുപ്പുഗുലാനും ബല്‍റാം വേഴ്സസ് താരാദാസും വിജയം നേടിയപ്പോഴാണ് പ്രജാപതിക്ക് അപ്രതീക്ഷിത പരാജയം നേരിടേണ്ടിവന്നത്. വിജയങ്ങളുടെ താരമായി കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നുപോവുകയായിരുന്ന മമ്മൂട്ടിയുടെ ഇമേജിന് പ്രജാപതിയുടെ പരാജയം മങ്ങലേല്പിച്ചിട്ടുണ്ട്.

    ചന്ദ്രോത്സവത്തിനു ശേഷം രഞ്ജിത്തിനു തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് പ്രജാപതിയിലൂടെ നേരിടേണ്ടിവന്നത്. നരസിംഹത്തിലും രാവണപ്രഭുവിലും സൂപ്പര്‍താരത്തെ സൂപ്പര്‍ഡയലോഗുകള്‍ പറയിച്ച് സൂപ്പര്‍ഹിറ്റുകളുണ്ടാക്കിയ രഞ്ജിത്തിന് പഴയ ഫോര്‍മുല ആവര്‍ത്തിക്കാനല്ലാതെ, പുതുമയുള്ളതൊന്നും പറയാനില്ലെന്നാണ് ചന്ദ്രോത്സവവും പ്രജാപതിയും തെളിയിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X