സിനിമാബന്ദ്: അമ്മ പ്രതിനിധികളുമായി ചൊവാഴ്ച ചര്‍ച്ച
സിനിമാബന്ദ്: അമ്മ പ്രതിനിധികളുമായി ചൊവാഴ്ച ചര്‍ച്ച
ജൂണ്‍ 29, 2004
തിരുവനന്തപുരം: സിനിമാബന്ദ് തുടരുന്ന സാഹചര്യത്തില്‍ ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് താരസംഘടനയായ അമ്മയുടെ പ്രതിനിധികളുമായി ജൂണ്‍ 29 ചൊവാഴ്ച ചര്‍ച്ച നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ നിയമസഭയെ അറിയിച്ചു.
ചൊവാഴ്ച രാത്രി ഏഴ് മണിക്കാണ് ചര്‍ച്ച. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ബന്ധപ്പെട്ടിരുന്നുവെന്നും അമ്മയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മാക്ട പ്രതിനിധികളും സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്. അവരുമായും ചര്‍ച്ച നടത്തും. പ്രശ്നത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
സിനിമാ നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടും ഫിലിം ചേംബര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഫിലിം ചേംബര്‍ പ്രതിനിധികള്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സിനിമയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിയോഗിപ്പെട്ട മന്ത്രിസഭാ ഉപസമിതി ജൂലൈ ഒന്നിന് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. ബന്ദ് തുടങ്ങുന്നതിന്റെ തലേദിവസമായ ജൂണ്‍ 24ന് ചേംബറുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് അറിയിച്ചിരുന്നതെങ്കിലും ചേംബര്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തിയില്ല- ഹസ്സന്‍ പറഞ്ഞു.


Click it and Unblock the Notifications