വ്യത്യസ്ത വേഷങ്ങളില്‍ മണി
വ്യത്യസ്ത വേഷങ്ങളില്‍ മണി
ജൂണ്‍ 29, 2004
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളില്‍ കലാഭവന്‍ മണി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴില്‍ തിരക്കുള്ള നടനായ മണി തത്കാലം തമിഴ് ചിത്രങ്ങള്‍ക്ക് അവധി നല്‍കിയാണ് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്യുന്നത്.
ബ്ലെസ്സി സംവിധാനം ചെയ്യുന്ന കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു വള്ളക്കാരനായാണ് മണി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് മണിയുടേത്. മലയാളത്തില്‍ കോമഡി വേഷങ്ങളോട് വിട പറഞ്ഞുകഴിഞ്ഞ മണി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇപ്പോള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ നായകനായ ഷാജി കൈലാസിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തില്‍ മണി മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തായി വേഷമിടുന്നു. മണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് മണി നാട്ടുരാജാവില്‍ അവതരിപ്പിക്കുന്നത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീമിന്റെ നരസിംഹത്തിലും കലാഭവന്‍ മണി അഭിനയിച്ചിരുന്നു.
മലയാളത്തില്‍ നായകവേഷങ്ങളിലും അഭിനയസാധ്യതയുള്ള ഉപനായക വേഷങ്ങളിലുമാണ് മണിക്ക് ഇപ്പോള്‍ താത്പര്യം. പാഞ്ചജന്യം എന്ന ചിത്രത്തില്‍ ഒറ്റക്കാലന്‍ ശിവന്‍ എന്ന കൊല്ലനായി അഭിനയിച്ച മണി ശാന്തിവിള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എഴുപതുകാരനായ വൃദ്ധനായാണ് അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ വില്ലന്‍ നടനായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ മണി മലയാളത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് തേടുന്നത്.


Click it and Unblock the Notifications