twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രെന്റുകളെ ഗൗനിക്കാതെ ലാല്‍ജോസ്

    By Staff
    |

    ട്രെന്റുകളെ ഗൗനിക്കാതെ ലാല്‍ജോസ്
    ജൂണ്‍ 29, 2006

    ട്രെന്റുകളെ ഒട്ടും ഗൗനിക്കാതെയാണ് ലാല്‍ ജോസ് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രമൊരുക്കിയത്. ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തീവ്രമായ ഭാഷയില്‍ അവതരിപ്പിച്ച ആ ചിത്രത്തെ പ്രേക്ഷകര്‍ അംഗീകരിച്ചു. തന്റെ അടുത്ത ചിത്രത്തിലും നിലവിലുള്ള വാണിജ്യ ഫോര്‍മുലകളെ ലാല്‍ ജോസ് പരിഗണിച്ചിട്ടില്ല.

    സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ മാത്രം വിജയമാവുന്ന ഒരു പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാല് യുവതാരങ്ങള്‍ അണിനിരക്കുന്ന ക്ലാസ്മേറ്റ്സ് എന്ന ചിത്രവുമായി ലാല്‍ ജോസെത്തുന്നത്. പരാജയം ഭയന്ന് യുവതാര ചിത്രങ്ങളെടുക്കാന്‍ സംവിധായകര്‍ മടിക്കുമ്പോഴാണ് ട്രെന്റുകളെ ഒട്ടും ഗൗനിക്കാതെ മറ്റൊരു പരീക്ഷണത്തിനു കൂടി ലാല്‍ ജോസ് മുതിരുന്നത്.

    പൃഥ്വിരാജ്, നരേന്‍ (സുനില്‍), ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാ മാധവന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1990ലെ ബിഎസ്സി കെമിസ്ട്രി ബാച്ചിലെ ആറു സഹപാഠികള്‍15 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടുന്നുമ്പോഴുണ്ടാവുന്ന ചില നാടകീയതകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.

    ബാലചന്ദ്രമേനോന്‍, ജഗതി, വിജീഷ്, അനൂപ് ചന്ദ്രന്‍, സുകുമാരി, സുജ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതത്തിന് ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അലക്സ് പോളിന്റെ ഈണങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്രവര്‍മയാണ്. ഛായാഗ്രഹണം രാജീവ്. ഓണച്ചിത്രമെന്ന നിലയില്‍ ആഗസ്ത് 25നായിരിക്കും ക്ലാസ്മേറ്റ്സ് തിയേറ്ററുകളിലെത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X