നയന്‍താര വീണ്ടും ഐറ്റം നമ്പരിന്
നയന്‍താര വീണ്ടും ഐറ്റം നമ്പരിന്
ജൂണ്‍ 29, 2006
ഇനി ഐറ്റം നമ്പര്‍ ചെയ്യില്ലെന്ന് പറഞ്ഞത് നയന്‍താര വിഴുങ്ങി. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രത്തില്‍ നയന്‍താരയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തോടെയുള്ള ഐറ്റം നമ്പര്‍ പ്രേക്ഷകര്‍ക്ക് കാണാം.
ഗജിനിയിലും ശിവകാശിയിലും നയന്‍താര ചെയ്ത ഐറ്റം നമ്പര്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. അംഗവടിവ് വെളിപ്പെടുത്തുന്ന വേഷചലനങ്ങളുമായി പ്രത്യക്ഷപ്പെട്ട നയന്‍താര ഈ ചിത്രങ്ങളില്‍ ഗ്ലാമര്‍ പ്രദര്‍ശത്തില്‍ തനിക്ക് നിബന്ധനകളൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ ചിത്രങ്ങള്‍ക്കു ശേഷം ഇനി ഐറ്റം നമ്പരിനില്ലെന്ന് നയന്‍താര പറഞ്ഞപ്പോള്‍ നിരാശരായത് നടിയുടെ ആരാധകരാണ്.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്താന്‍ നയന്‍താര അങ്ങനെ ഒരുക്കമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിരഞ്ജീവിയുടെ സ്റാലിന്‍ എന്ന ചിത്രത്തില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍ പ്രേക്ഷകര്‍ക്കു വീണ്ടും ദര്‍ശിക്കാം.
ഗജിനി സംവിധാനം ചെയ്ത മുരുകദാസാണ് ഈ ചിത്രം ഒരുക്കുന്നത്. ഗജിനിയുടെ ചിത്രീകരണ വേളയില്‍ മുരുകദാസുമായി നയന്‍താരക്ക് ചില പ്രശ്നങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചിരഞ്ജീവി ചിത്രത്തിലെ ഐറ്റം നമ്പരിന് വന്‍പ്രതിഫലം വാഗ്ദാനം ചെയ്തതോടെ നയന്‍താര ആ പ്രശ്നങ്ങളെല്ലാം മറന്നു; ഒപ്പം ഇനി ഐറ്റം നമ്പര്‍ ചെയ്യില്ലെന്ന് പറഞ്ഞതും.
ഐറ്റം നമ്പരല്ലെങ്കിലും നായികാവേഷം ചെയ്ത ലക്ഷ്മി പോലുള്ള ചിത്രങ്ങളില്‍ ഗാനരംഗങ്ങളില്‍ ലോഭമില്ലാതെ ശരീരപ്രദര്‍ശനം നടത്തി നയന്‍താര തെലുങ്ക് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിരുന്നു. സ്റാലിനില്‍ മെയ്യഴക് തുറന്നുകാട്ടുന്നതില്‍ നയന്‍താര എവിടെ വരെ പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications