»   » നാടോടിപ്പയ്യനില്‍ ജിഷ്ണു, നവ്യ

നാടോടിപ്പയ്യനില്‍ ജിഷ്ണു, നവ്യ

Posted By:
Subscribe to Filmibeat Malayalam

നാടോടിപ്പയ്യനില്‍ ജിഷ്ണു, നവ്യ
ജൂണ്‍ 30, 2003

നമ്മളിലെ തുടക്കം പിഴച്ചില്ല. കമല്‍ ചിത്രത്തിലെ അനാഥനായ കോളെജ് കുമാരനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ജിഷ്ണുവിനെ നായകവേഷങ്ങള്‍ തേടിയെത്തുകയാണ്.

സനലിന്റെ ടു വീലര്‍ എന്ന ചിത്രത്തില്‍ നായകനാവുന്ന ജിഷ്ണുവിന്റെ മൂന്നാമത്തെ ചിത്രമാണ് നാടോടിപ്പയ്യന്‍. നവാഗത സംവിധായകനായ സലിം നെല്ലൂര്‍ ഒരുക്കുന്ന നാടോടിപ്പയ്യനില്‍ നവ്യാ നായരാണ് ജിഷ്ണുവിന്റെ നായിക.

കെ. പി. എ. സി. ലളിത, ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, സുരാജ് വെഞ്ഞാറമ്മൂട്, നാസര്‍ തിരൂര്‍, ബേബി പ്രീതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംവിധായകനായ സലിം നെല്ലൂരിന്റേതു തന്നെയാണ് കഥ. ഛായാഗ്രഹണം രാമചന്ദ്രബാബു. ഷാ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X