മോഹന്‍ലാലിന്റെ പൊലീസ് വേഷം
മോഹന്‍ലാലിന്റെ പൊലീസ് വേഷം
ജൂണ്‍ 30, 2003
ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിസ്റന്റ് പൊലീസ് സൂപ്രണ്ടായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ നരന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിന് പുതിയ പേര് നല്‍കിയിരിക്കുകയാണ്. സത്യം എന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
ഭദ്രന്റെ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അവസാനം പൊലീസ് വേഷത്തില്‍ അഭിനയിച്ചത്. നായകനടനായി ഉയര്‍ന്ന കാലത്ത് ഒട്ടേറെ ശ്രദ്ധേയമായ പൊലീസ് വേഷങ്ങള്‍ ചെയ്തിരുന്ന മോഹന്‍ലാല്‍ പിന്നീട് പൊലീസ് വേഷത്തില്‍ വിരളമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
രഞ്ജി പണിക്കരുടെ ചിത്രത്തിലെ പൊലീസ് വേഷം കൂടിയാവുമ്പോള്‍ ഈ കഥാപാത്രത്തിന് ഒന്നുകൂടി മിഴിവ് വരുന്നു. ഏകലവ്യന്‍, കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ നിലക്കാത്ത കൈയടി നേടിയ പൊലീസ് കഥാപാത്രങ്ങള്‍ക്ക രൂപം നല്‍കിയ രഞ്ജി പണിക്കര്‍ ഒരു ഇടവേളക്ക് ശേഷമാണ് പൊലീസ് ഓഫീസര്‍ കേന്ദ്രകഥാപാത്രമായി വരുന്ന കഥ രചിക്കുന്നത്.
മോഹന്‍ലാലിന് വേണ്ടി ഇത് രണ്ടാമത്തെ തവണയാണ് രഞ്ജി പണിക്കര്‍ തിരക്കഥ രചിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പ്രജ എന്ന ചിത്രത്തിലാണ് ലാലും രഞ്ജിയും ആദ്യമായി ഒന്നിച്ചത്.


Click it and Unblock the Notifications