പ്രിയന്‍-കോക്കര്‍ പ്രശ്നം തീര്‍പ്പായി
പ്രിയന്‍-കോക്കര്‍ പ്രശ്നം തീര്‍പ്പായി
ജൂണ്‍ 30, 2004
കൊച്ചി: ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കറും സംവിധായകന്‍ പ്രിയദര്‍ശനും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പായി.
കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിയാദ് കോക്കര്‍ നിര്‍മ്മിച്ച ചിത്രം അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പ്രിയദര്‍ശന്‍ തമിഴില്‍ റീമേക്ക് ചെയ്തു എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ സിയാദ് കോക്കര്‍ വിട്ടുവീഴ്ച ചെയ്തു. ഒത്തുതീര്‍പ്പ് കരാര്‍ ജൂലൈ രണ്ടിന് ഒപ്പുവയ്ക്കും. പ്രിയദര്‍ശനെതിരെ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിയ്ക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വെട്ടം വിതരണത്തിനെടുത്തതിന്റെ പേരില്‍ സര്‍ഗചിത്ര അപ്പച്ചനെതിരെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എടുത്ത തീരുമാനവും പിന്‍വലിയ്ക്കും.
ഫിലിം ചേംബറും താരങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ മൂല കാരണം പ്രിയനും സിയാദ് കോക്കറും തമ്മിലുള്ള പ്രശ്നമാണെന്നും സിനിമാവൃത്തങ്ങളിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications