ദീപാ മേത്തയുടെ വാട്ടര്‍ ടൊറന്റോ ചലചിത്രമേളയിലെ ഉദ്ഘാടനചിത്രം
ദീപാ മേത്തയുടെ വാട്ടര്‍ ടൊറന്റോ ചലചിത്രമേളയിലെ ഉദ്ഘാടനചിത്രം
ജൂണ്‍ 30, 2005
ടൊറന്റോ: ഇന്ത്യന്‍ സംവിധായികയായ ദീപാമേത്തയുടെ വാട്ടര്‍ ആയിരിക്കും ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രം.
കാനഡയിലെ സിനിമാസംവിധായകരായ ആറ്റം ഈഗോയാന്‍, ഡേവിഡ് ക്രോണെന്‍ബെര്‍ഗ് എന്നിവരുടെ ചിത്രങ്ങളെ പിന്‍തള്ളിയാണ് വാട്ടര്‍ഉദ്ഘാടനചിത്രമായത്.
എട്ടു വയസുമാത്രമുള്ള വിധവയായ ബാലികയുടെ കഥ പറയുന്ന വാട്ടര്‍ അഞ്ചുവര്‍ഷം മുന്‍പ് ഇന്ത്യയില്‍ ചിത്രീകരണം നടത്തിയപ്പോള്‍ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെ മുറിപ്പെടുത്തുന്നുവെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ അന്ന് ചിത്രീകരണം നടന്നിരുന്ന സെറ്റുകള്‍ കത്തിക്കുകയും വാരാണാസിയില്‍ ചിത്രീകരണം നടത്തിയിരുന്ന ദീപക്കെതിരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ശ്രീലങ്കയിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ദീപ മേത്തയുടെ തന്നെ വിവാദം സൃഷ്ടിച്ച ഫയര്‍, എര്‍ത്ത് എന്നീ സിനിമകളുടെ മൂന്നാംഭാഗമാണ് വാട്ടര്‍ .


Click it and Unblock the Notifications