മന്യയും സജിയും റെയില്‍വെ കോളനിയില്‍
മന്യയും സജിയും റെയില്‍വെ കോളനിയില്‍
ജൂണ്‍ 30, 2005
സിനിമയിലെത്തിയ താരപുത്രന്‍മാരുടെ കൂട്ടത്തില്‍ ഭാഗ്യം അനുഗ്രഹിക്കാതെ പോയ നടനാണ് സജി സോമന്‍. നടന്‍ സോമന്റെ പുത്രനായ സജി വയലന്‍സ് എന്ന ചിത്രത്തിലെ നായകതുല്യമായ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ കൂടി അഭിനയിച്ചെങ്കിലും സജിക്ക് ശ്രദ്ധ നേടാനായില്ല.
സജി പിന്നീട് അഭിനയിച്ച തിലകം എന്ന ചിത്രം വന്‍പരാജയമായി. ഇപ്പോള്‍ റെയില്‍വെ കോളനി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് സജി സോമന്‍.
നവാഗത സംവിധായകനായ പ്രദീപ് നായര്‍ ഒരുക്കുന്ന ചിത്രത്തില്‍ മന്യയാണ് നായിക. സുധീഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാനവാസ്, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സുകുമാരി, ദേവിചന്ദന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഏതാനും മുംബൈ മോഡലുകളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിശ്വജിത്താണ്. സുധീഷ് നമ്പ്യാരുടെ ഗാനങ്ങള്‍ക്ക് സന്തോഷ് ജയരാജ് ഈണം പകര്‍ന്നിരിക്കുന്നു. ഐശ്വര്യാ ഫിലിംസിന്റെ ബാനറില്‍ എസ്. എം. രഘുനാഥനും പി. ജി. ശക്തിവേലും നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 25ന് തിരുവനന്തപുരത്ത് തുടങ്ങും.


Click it and Unblock the Notifications