വെനീസിലെ വ്യാപാരി 80കളുടെ പശ്ചാത്തലത്തില്‍

താരത്തിന് എന്നും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ ഷാഫിയുടെ ഈ ചിത്രം പേരുംസൂചിപ്പിയ്ക്കുമ്പോലെ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ തന്നെയാണ് ഒരുങ്ങുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ മമ്മൂട്ടി പവിത്രന്‍ എന്ന കയറുക്കച്ചവടക്കാരന്റെ വേഷത്തിലാണെത്തുന്നത്. അമ്മുവെന്ന നാടന്‍ പെണ്‍കുട്ടിയായെത്തുന്ന കാവ്യ മാധവനാണ് ചിത്രത്തിലെ നായിക.
ജെയിംസ് ആല്‍ബര്‍ട്ട് രചന നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഇതാദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, സലീം കുമാര്‍, ജനാര്‍ദ്ദനന്‍ വിജയരാഘവന്‍, ശ്രീരാമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
മുരളി ഫിലിംസിന്റെ ബാനറില്‍ വിപി മാധവന്‍നായര്‍ നിര്‍മിയ്ക്കുന്ന വെനീസിലെ വ്യാപാരിയുടെ ഷൂട്ടിങ് ജൂലൈ അവസാനം ആരംഭിയ്ക്കും.
ആലപ്പുഴ ജയിംസ് ആല്‍ബര്‍ട്ട് മമ്മൂട്ടി വെനീസിലെ വ്യാപാരി ഷാഫി ഷൂട്ടിങ് james albert mammootty shafi shooting venicile vyapari


Click it and Unblock the Notifications