»   » ഗാനങ്ങളുടെ അവകാശം മ്യൂസിക് കമ്പനികള്‍ക്ക്

ഗാനങ്ങളുടെ അവകാശം മ്യൂസിക് കമ്പനികള്‍ക്ക്

Posted By:
Subscribe to Filmibeat Malayalam
Music
പാട്ടുകളുടെ അവകാശം മ്യൂസിക് കമ്പനികള്‍ക്കെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. സംഗീതജ്ഞര്‍ക്കോ ഗാനരചയിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ യാതൊരു അവകാശമില്ലെന്നും ജസ്റ്റിസ് എസ്‌ജെ വസിഫ്ദര്‍ അസന്നിഗ്ദമായി വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉടലെടുത്ത പകര്‍പ്പവകാശ വിവാദം ഇതോടെ സജീവമാവുകയാണ്. ഗാനങ്ങളുടെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്നും ഓരോ തവണയും അവതരിപ്പിക്കുന്നതിനു റോയല്‍റ്റി നല്‍കണമെന്നും ഗാനരചയിതാക്കളും സംഗീതജ്ഞരും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. ഇവരുടെ സംഘടനയായ ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐപിആര്‍എസ്) സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു വിധി.

സംഗീതജ്ഞരുടെ അവകാശവാദത്തിനെതിരെ മ്യൂസിക് കമ്പനികള്‍ രംഗത്തു വന്നതോടെയാണു സംഭവം വിവാദമായത്.

രാജ്യമെങ്ങുമുള്ള എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ക്കും മറ്റും വലിയ ആശ്വാസമാണു വിധി. എഫ്എം റേഡിയോ, ഹോട്ടലുകള്‍, ഗാനമേള ട്രൂപ്പുകള്‍ എന്നിവരെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതിന് ഐപിആര്‍എസ് ലൈസന്‍സോ റോയല്‍റ്റിയോ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതാണു വിധി. ഇതോടെ ഫോണൊഗ്രഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡിന്റെ ലൈസന്‍സ് മാത്രം നേടിയാല്‍ മതി.

എന്നാല്‍ സൃഷ്ടികളെ അധികരിച്ചു നടത്തുന്ന മറ്റു ജോലികള്‍ക്കു നിലവിലുള്ള പകര്‍പ്പവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ സൃഷ്ടാക്കള്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
In a setback to music composers and lyricists, the Bombay high court in a landmark judgment has upheld the right of the music companies over a song recording.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam