ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സിംഹാസനം

നാല്പതോളം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരുക്കിയ ഭരതന്‍ ദേശീയ, സംസ്ഥാന അംഗീകാരങ്ങള്‍ ഏറെതവണ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴില്‍ ചെയ്ത തേവര്‍ മകനും ഈ ഗണത്തില്‍പ്പെടുന്നു.
ചിത്രകാരന്‍ കൂടിയായ ഭരതന്‍ ചിത്രങ്ങളുടെ ഫ്രെയിമുകള്‍ തീര്‍ത്ത ദൃശ്യകാവ്യം ഓര്‍മ്മയുടെ പൂക്കാലമാണ് മലയാളിക്ക്. ഒരു വ്യാഴവട്ടംപിന്നിട്ടിട്ടും ഭരതന്‍ ഒഴിച്ചിട്ട സിംഹാസനത്തിന് ആരും അവകാശികളായ് എത്തിയില്ല എന്നത് ആ പ്രതിഭയുടെ തിളക്കത്തിന് ഏറ്റവും വലിയ തെളിവാണ്.
മലയാള സിനിമ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയുടെ ഏറ്റവും വലിയ റഫറന്‍സ് ആണ് ഭരതന്‍ എന്ന ഓര്‍മ്മ നിലനില്‍ക്കണം. മലയാളത്തിന് ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ഈ പ്രതിഭ ഓര്‍മ്മകളുടെ കുഴിമാടത്തിലേക്ക് ഒലിച്ചുപോവാതിരിക്കട്ടെ.
ആദ്യപേജില്‍
ചാമരം വീശുന്ന ഭരതസ്മരണ


Click it and Unblock the Notifications











