»   » തെന്നിന്ത്യന്‍ നടി സുജാത അന്തരിച്ചു

തെന്നിന്ത്യന്‍ നടി സുജാത അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam
Sujatha
ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടി സുജാത(58) അന്തരിച്ചു. ചെന്നൈയില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. എറണാകുളം മരട് സ്വദേശിനിയാണ്. ഒട്ടേറെ തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഒരു കാലത്ത് നായികയായി തിളങ്ങിയ സുജാത 1968 ലാണ് ചലച്ചിത്ര അഭിനയ രംഗത്തെത്തിയത്.

രണ്ടാം വരവില്‍ അമ്മ വേഷങ്ങളാണ് സുജാത പ്രധാനമായും ചെയ്തിരുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം, രഞ്ജിത്തിന്റെ ചന്ദ്രോത്സവം, ഹരിഹരന്റെ മയൂഖം എന്നീ സിനിമകളിലെ അമ്മവേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി.

കമലഹാസന്റെ നായികയായി തിളങ്ങിയിട്ടുള്ള സുജാത, ജലോത്സവം, മയൂഖം, ചന്ദ്രോത്സവം, ഭ്രഷ്ട്, ഒരു വിളിപ്പാടകലെ, അച്ചാണി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 2010ല്‍ അഭിനയിച്ച കളവാണിയാണ് അവസാന ചിത്രം.

തെന്നിന്ത്യന്‍ ഭാഷകളിലാകെ നിറഞ്ഞുനിന്നെങ്കിലും തമിഴിലാണ് സുജാത കൂടുതല്‍ തിളങ്ങിയത്. ഒട്ടേറെ കമലഹാസന്‍ ചിത്രങ്ങളില്‍ അവര്‍ പ്രധാനവേഷം ചെയ്തു. തമിഴകത്തെ പ്രധാന താരങ്ങളുടെ നായികയായി.

English summary
Sujatha, aged 58, reported to have passed away today. According to sources, the veteran actress was not keeping good health for some time and succumbed to her diseasem
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam