twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദാമിന്റെ മകന്‍ അബു ഓസ്‌കാറിന് ?

    By Lakshmi
    |

    Adaminte Makan Abu
    ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ഓസ്‌കറിനായി ഒരു ചിത്രം അയയ്ക്കുകയെന്നതുതന്നെ വലിയ കാര്യമാണ്. ഇത്തവണത്തെ ഓസ്‌കാറില്‍ മലയാളികളെ സംബന്ധിച്ച് സന്തോഷിക്കാനുള്ള അവസരം വരുകയാണ്. മലയാളത്തില്‍ നിന്നും ഒരു ചിത്രം ഓസ്‌കാര്‍ അവാര്‍്ഡ് തേടിപ്പോവുകയാണ്.

    ഇത്തവണത്തെ നല്ലചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബുവാണ് ഓസ്‌കാര്‍ എന്‍ട്രിയായി പോകാനൊരുങ്ങുന്നത്.

    ഈ ചിത്രത്തെ ഈ പ്രാവശ്യത്തെ ഇന്ത്യയുടെ ഒസ്‌കാര്‍ എന്‍ട്രിയായി പരിഗണിക്കണമെന്ന അന്‍പത്തിയെട്ടാമത് ഫീച്ചര്‍ ഫിലിം അവാര്‍ഡ് ജൂറിയുടെ നിര്‍ദ്ദേശം വന്നതിനെത്തുടര്‍ന്നാണ് സലിംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഈ ചിത്രത്തിന് ഒസ്‌കാര്‍ എന്‍ട്രി ലഭിക്കുന്നത്.

    ജെ.പി. ദത്ത അധ്യക്ഷനായുള്ള ദേശീയ അവാര്‍ഡ് ജൂറി ഇതിനായുള്ള റിപ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രി അംബിക സോണിക്ക് കൈമാറി. ഇതിലൂടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു'വിനെ ഇത്തവണത്തെ ഇന്ത്യയുടെ ഔദ്യോഗിക ഒസ്‌കാര്‍ എന്‍ട്രിയായി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

    ഇന്ത്യന്‍ പനോരമ ആന്‍ഡ് നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് ഡയറക്ടര്‍ ഭുപേന്ദ്ര കൈന്തോലയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും ഇതുപോലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്ന ചിത്രത്തെ ഓസ്‌കാറിന് അയക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചതായി ഭുപേന്ദ്ര പറഞ്ഞു.

    മലയാളത്തില്‍ നിന്നോ തമിഴില്‍ നിന്നോ മറ്റേതു ഭാഷയില്‍ നിന്നോ മികച്ച ചിത്രത്തെ തെരഞ്ഞെടുത്താലും അത് ഇന്ത്യയുടേതാണ്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട ഒരു ടീമാണ് ഇങ്ങനെ ദേശീയ അവാര്‍ഡിനായി ചിത്രത്തെ തെരഞ്ഞെടുക്കുന്നതും അതുകൊണ്ട് ജൂറി കണക്കാക്കുന്നത് ആ ചിത്രത്തെതന്നെ ഓസ്‌കാറിന് വിടണമെന്നാണ്-ഭുപേന്ദ്ര പറഞ്ഞു.

    ജൂറിയുടെ ഈ തീരുമാനം മലയാളത്തിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. ജൂറിയുടെ അഭിപ്രായത്തില്‍നിന്നും മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആദാമിന്റെ മകന്‍ അബു' ഒസ്‌കാറിന് എത്തും. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ സലിംകുമാര്‍, സറീന വഹാബ് തുടങ്ങിയവരാണ് നായികാനായകന്മാരയി അഭിനയിച്ചത്.

    മുകേഷ്, നെടുമുടി വേണു, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധനവേഷങ്ങള്‍ ചെയ്തു. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച ഛായാഗ്രഹണം, മികച്ച പശ്ചാത്തലസംഗീതം എന്നിങ്ങനെ നാല് ദേശീയ അവാര്‍ഡുകളാണ് ചിത്രം നേടിയത്.

    English summary
    The jury for the feature film category at the 58th National Film Awards has recommended national award winning movie Adaminte Makan Abu for India's official entry at the Oscars every year,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X