»   » റഹ്മാന്റെ സഹോദരി മലയാളത്തില്‍

റഹ്മാന്റെ സഹോദരി മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
AR Reihana
ഓസ്‌കാര്‍ ജേതാവും ഇന്ത്യന്‍ സംഗീതലോകത്തിന്റെ അഭിമാനവും അതിലുപരി മലയാളിയുമായ എ.ആര്‍ റഹ്മാന്റെ സഹോദരി എ.ആര്‍ റയ്ഹാന മലയാളസിനിമയ്ക്കു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

സുകുമാരന്‍ സംവിധാനം ചെയ്യുന്ന മാഞ്ചോട്ടിലെ വീട് എന്ന ചിത്രത്തിനുവേണ്ടിയാണ് റയ്ഹാനയുടെ സംഗീതം ഒരുങ്ങുന്നത്. റഹ്മാന്റെ ഗാനങ്ങളില്‍ കോറസ് പാടിയാണ് റയ്ഹാന സംഗീതത്തിലേക്കുചുവടുവെക്കുന്നത്.

തമിഴില്‍ ഗായികയായും സംഗീതസംവിധായികയായും റയ്ഹാന ഇന്ന് അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് മലയാള സിനിമസംഗീത ലോകത്ത് അണിയറയില്‍ പ്രവര്‍ത്തിച്ച ബി.കെ ശേഖറിന്റെ മക്കളാണ് റഹ്മാനും റയ്ഹാനയും.

ദിലീപ്കുമാര്‍ എന്ന റഹ്മാന്റെ കഠിനമായ ഇച്ഛാശക്തി ഒന്നുമാത്രമാണ് സംഗീതലോകത്ത് ഈ കുടുംബത്തെ ഇത്ര ഉയരങ്ങളിലേക്ക് നയിച്ചത്. സംഗീതമല്ലാതെ റഹ്മാന് മറ്റൊരു വിശ്വാസമോ നിശ്വാസമോ ഇല്ല. അതിന്റെ പൂര്‍ണ്ണമായ ഫലമാണ് അഭൂതപൂര്‍വ്വമായ വിജയത്തിന്റെ രഹസ്യവും.

ഇനി റെയ്ഹാനയുടെ സംഗീതവും മലയാളിയുടെ ആസ്വാദനത്തിനുകൂട്ടിരിക്കാന്‍ വുകയാണ്. മാഞ്ചോട്ടിലെ വീട്ടിനു വേണ്ടി അഞ്ചുപാട്ടുകളാണ് റയ്ഹാന തയ്യാറാക്കുന്നത്.

English summary
AR Reihana, sister of AR Rahman and mother of GV Prakash is going to make her debut as a music director for the Malayalam film, Manchotile Veedu directed by Sukumaran.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam