»   » ബോഡിഗാര്‍ഡ് : സെന്‍സറിങ് കഴിഞ്ഞു

ബോഡിഗാര്‍ഡ് : സെന്‍സറിങ് കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Bodyguard
സിദ്ദിഖ്-ദിലീപ്-നയന്‍താര ടീമിന്റെ ബോഡിഗാര്‍ഡിന്റെ സെന്‍സറിങ് തിരുവനന്തപുരത്ത് പൂര്‍ത്തിയായി. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് മുറിച്ചുമാറ്റലുകളില്ലാതെ തന്നെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചരിയ്ക്കുന്നത്.

ബഹളമയമായ കോമഡി മൂവിയല്ലെങ്കിലും ബോഡിഗാര്‍ഡിനെക്കുറിച്ച് തകര്‍പ്പന്‍ റിപ്പോര്‍ട്ടാണ് ചലച്ചിത്രരംഗത്ത് നിന്ന് ലഭിയ്ക്കുന്നത്. ദിലീപന്റെയും നയന്‍സിന്റെയും കിടിലന്‍ പെര്‍ഫോമന്‍സ് തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് കേള്‍ക്കുന്നത്.

തുടര്‍ച്ചയായ പരാജയങ്ങളുമായി കരിയറില്‍ പ്രതിസന്ധി നേരിടുന്ന ദിലീപ് ബോഡിഗാര്‍ഡിനെ ഏറെ പ്രതീക്ഷകളോടെയാണ് നോക്കികാണുന്നത്. വിജയം മാത്രം ശീലമാക്കിയ സിദ്ദിഖ് ബോഡിഗാര്‍ഡിലും വിജചരിത്രം ആവര്‍ത്തിയ്ക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.

നേരത്തെ പല തവണ റിലീസ് ഡേറ്റുകള്‍ തെറ്റിച്ച ബോഡിഗാര്‍ഡ് ജനുവരി 22ന് തിയറ്ററുകളിലെത്തുമെന്നാണ് നിര്‍മാതാക്കളായ ജോണി സാഗരിക ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്. മിക്കവാറും ബോക്‌സ് ഓഫീസില്‍ ബോഡിഗാര്‍ഡിന് എതിരാളിയായി മറ്റൊരു ദിലീപ് ചിത്രമായിരിക്കും ഉണ്ടാവുക. കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്റെ റിലീസും അന്ന് തന്നെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്. രണ്ട ദിലീപ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam