»   » അര്‍ദ്ധനഗ്നചിത്രം; കാജല്‍ കള്ളം പറയുന്നു?

അര്‍ദ്ധനഗ്നചിത്രം; കാജല്‍ കള്ളം പറയുന്നു?

Posted By:
Subscribe to Filmibeat Malayalam
  Kajal Agarwal FHM Pic
  അര്‍ദ്ധനഗ്ന ചിത്രം വ്യാജമാണെന്ന ആരോപണമുയര്‍ത്തിയ നടി കാജല്‍ അഗര്‍വാളിനെതിരെ എഫ്എച്ച്എം മാഗസിന്‍ രംഗത്തെത്തി. മാഗസിന് വേണ്ടി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ ടോപ്‌ലെസ് ചിത്രത്തിന് താന്‍ പോസ് ചെയ്തില്ലെന്നുമുള്ള കാജലന്റെ വാദം വന്‍വിവാദമായി മാറിയ സാഹചര്യത്തിലാണിത്.

  മാഗസിന്‍ അധികൃതരുടെ ധാര്‍മികതയെ ചോദ്യം ചെയ്ത നടിയുടെ ബന്ധുക്കള്‍ അവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഫോട്ടോഷൂട്ടില്‍ കറുത്ത മേല്‍വസ്ത്രമണിഞ്ഞാണ് പങ്കെടുത്തതെന്നും അതൊരിയ്ക്കലും മാറ്റിയിട്ടില്ലെന്നുമാണ് കാജല്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. മാഗസിന്‍ അധികൃതര്‍ തന്റെ അംഗീകാരത്തിനായി അയച്ചുതന്ന ചിത്രങ്ങള്‍ തന്റെ പക്കലുണ്ട്. മോര്‍ഫിങ് ചിത്രങ്ങള്‍ ഉപയോഗിച്ചത് അധാര്‍മികമാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിയ്ക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

  അതേസമയം എഫ്എച്ച്എം എഡിറ്റര്‍ കബീര്‍ ശര്‍മ കാജലിന്റെ വാദങ്ങളെ തള്ളുകയാണ്. ഇത്തരം ആരോപണങ്ങളുന്നയിക്കാന്‍ നടിയ്‌ക്കെങ്ങനെ ധൈര്യം വന്നുവെന്നും അദ്ദേഹം ചോദിയ്ക്കുന്നു. ഞങ്ങള്‍ ഇതിന് മുമ്പൊരിയ്ക്കലും മോര്‍ഫിങ് ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഭാവിയിലും അങ്ങനെ തന്നെ. ആഗസ്റ്റ് 18ന് മുംബൈയില്‍ വച്ച് ഒട്ടേറെ പേരുടെ സാന്നിധ്യത്തിലാണ് കാജലിന്റെ ഫോട്ടോഷൂട്ട് നടന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഫോട്ടോഗ്രാഫേഴ്‌സ്, സ്റ്റൈലിസ്റ്റ് സംവിധാനസഹായികള്‍ എന്നിവരെല്ലാം ഇതിന് സാക്ഷികളാണ്. ഫോട്ടോഷൂട്ടിന്റെ സമയത്തെടുത്ത ഒറിജിനല്‍ ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റിലൂടെ പുറത്തുവിടാന്‍ തയാറാണെന്നും കബീര്‍ പറയുന്നു.

  കാജല്‍ തന്നെ ഒപ്പിട്ട രേഖകളും പുറത്തുവിടാന്‍ മാഗസിന്‍ അധികൃതര്‍ തയാറാണ്. മോര്‍ഫിങ് ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണം മാഗസിന്റെ സത്‌പേരിനെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിയ്ക്കുന്നു. ഫോട്ടോഷൂട്ടിന് ശേഷം കാജലിന്റെ മനസ്സ് മാറിയതെങ്ങനെയെന്ന് അറിയില്ല. മാറിയിട്ടുണ്ടെങ്കില്‍ തന്നെ അതിന് എഫ്എച്ച്എം ഉത്തരവാദിയല്ലെന്നും കബീര്‍ വ്യക്തമാക്കി.

  എന്തായാലും അര്‍ദ്ധനഗ്നചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള കാജലിന്റെ ആരോപണവും മാഗസിന്റെ പ്രത്യാരോപണങ്ങളും കുറച്ചുനാളെങ്കിലും വാര്‍ത്തകളിലെ ചൂടന്‍ ഐറ്റമായി തുടരുമെന്നാണ് കരുതപ്പെടുന്നത്.

  English summary
  FHM editor Kabeer Sharma has lashed out at Kajal for making such statements and he says: “FHM has never in the past or will in the future morph pictures of any celebrities

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more