twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും സിനിമാസമരം

    By Ravi Nath
    |

    Movie Strike
    രാജ്യത്തെ ചലച്ചിത്ര മേഖലയെ സ്തംഭിപ്പിയ്ക്കുന്ന വിധം സിനിമാസമര പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫിലിം ചേമ്പര്‍ രംഗത്ത്

    നിലവിലുള്ള നികുതികള്‍ക്കുപുറമേ 10.3 ശതമാനം സേവനനികുതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സിനിമാരംഗം സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ വലിയരീതിയില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി സേവന നികുതികൂടി നല്‍കേണ്ടിവന്നാല്‍ സിനിമാവ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് ബന്ധപ്പെട്ട സംഘടനാപ്രതിനിധികള്‍ അറിയിക്കുന്നു.

    വരാനിരിക്കുന്ന കേന്ദ്രബജറ്റ് സേവനനികുതി ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനമാണ് സംഘടനകള്‍ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും. അതാത് സംസ്ഥാനങ്ങളിലെ സിനിമാമേഖലയിലെ വിവിധ സംഘടനകളും ഇന്ത്യന്‍ ഫിലിം ചേബറിന്റെ നിലപാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകഴിഞ്ഞു.

    ഫിലിം ചേബര്‍ ഓഫ് ഇന്ത്യയും സമരപാതയില്‍തന്നെ ഉറച്ചു നില്‍ക്കാനാണ് തീരുമാനം. തെന്നിന്ത്യയില്‍ മലയാളസിനിമയെ കാര്യമായി ബാധിക്കാനിടയുള്ളതാണ് കേന്ദ്രസര്‍ക്കാറിന്റ ഈ നികുതി തീരുമാനം.

    ഇപ്പോള്‍ തന്നെ നിര്‍മ്മാതാക്കളും എക്‌സിബിറ്റേഴ്‌സും നിരന്തര സമര ഭീഷണികളും നിര്‍മ്മാണം
    നിര്‍ത്തിവെക്കലുമൊക്കെയായി സിനിമാ പ്രതിസന്ധിക്കുള്ള അവസരമുണ്ടാക്കുന്നത് മലയാളസിനിമയെ കാര്യമായ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

    English summary
    “It is known that the film industry is deteriorating day by day for one or the other reasons. The industry is already paying other taxes, including entertainment tax, to the government.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X