»   » മമ്മൂക്കയുടെ നായികയെ അടിച്ചു മാറ്റി?

മമ്മൂക്കയുടെ നായികയെ അടിച്ചു മാറ്റി?

Subscribe to Filmibeat Malayalam
Mammootty And Prithviraj
ഷൂട്ടിങ് തുടങ്ങും മുമ്പെ പുലിവാല് പിടിച്ചിരിയ്ക്കുകയാണ് പോക്കിരിരാജയുടെ അണിയറക്കാര്‍. മമ്മൂട്ടിയും പൃഥ്വിയും ഒന്നിയ്ക്കുന്ന ചിത്രത്തിലെ നായികമാരിലൊരാളായി തെന്നിന്ത്യന്‍ താരറാണി ശ്രീയ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ നായികയായി ശ്രീയയെ നിശ്ചയിച്ചുവെന്നും വാര്‍ത്തകള്‍ വന്നു.

ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം ശ്രീയ സ്ഥിരീകരിയ്ക്കുകയും ചെയ്തതോടെ താരറാണിയുെട മോളിവുഡ് അരങ്ങേറ്റം വന്‍ വാര്‍ത്തായി മാറി. വമ്പന്‍ പ്രതിഫലത്തിന് 30 ദിവസത്തെ കാള്‍ഷീറ്റാണ് പോക്കിരിരാജയ്ക്ക് വേണ്ടി ശ്രീയ നല്‍കിയത്.

എന്നാലിപ്പോള്‍ പോക്കിരിരാജയുടെ പൂജയ്ക്ക് ശേഷം ഇപ്പോള്‍ കേള്‍ക്കുന്നത് ശ്രീയ പൃഥ്വിരാജിന്റെ നായികയായാണ് അഭിനയിക്കുന്നതെന്നാണ്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം ശ്രീയയുടെ രണ്ട് കിടിലന്‍ പാട്ടുമുണ്ടെന്നും ഉറപ്പായിട്ടുണ്ട്.

ജനുവരി അവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ നായികയെ തേടിയുള്ള നെട്ടോട്ടത്തിലാണ് സംവിധായകനും കൂട്ടരും. പൃഥ്വിയ്ക്ക് ശ്രീയ ആവാമെങ്കില്‍ മമ്മൂക്കയുടെ നായിക അതിനും ഒരുപടി മേലെ ആവണമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവര്‍ പിണങ്ങും. ഏറ്റമൊടുവില്‍ സ്‌നേഹ മമ്മൂട്ടിയുടെ നായികയായെത്തുമെന്ന് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam