കിങും കമ്മീഷണറും ഇപ്പോള്‍ എവിടെ?

By Ravi Nath

King Making
കിങില്‍ കോഴിക്കോട് കലക്ടറായിരുന്ന ജോസഫ് അലകസ് ഇന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണ്. ജോലിയിലെ സത്യസന്ധതയും ആത്മാര്‍ത്ഥയുമാണ് അയാളെ കേന്ദ്രസര്‍ക്കാരിന്റെ ഉന്നതപദവിയിലെത്തിച്ചത്. എന്നാല്‍ അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഇന്നും അയാള്‍ തലകുനിയ്ക്കുന്നില്ലകേരളമെന്ന ഇട്ടാവട്ടത്തില്‍ നിന്നുമെത്തിയ ഭരത് ചന്ദ്രന്‍ ഐപിഎസ് ഇപ്പോള്‍ ദില്ലി സിറ്റി പൊലീസ് കമ്മീഷണറും. ഇന്ദ്രപ്രസ്ഥത്തിലെ സമകാലീന രാഷ്ട്രീയം പശ്ചാത്തലമാക്കി രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ തീപ്പൊരി കഥാപാത്രങ്ങളുടെ മുഖാമുഖമുള്ള ഏറ്റുമുട്ടല്‍ യഥേഷ്ടമുണ്ട്.

അഭിനയ സാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ക്കപ്പുറം നായിക എന്ന കടുംപിടുത്തമില്ലാതെ സംവൃത കിംഗ് ആന്റ് കമ്മീഷണറില്‍ നായികയായെത്തുന്ന ആവേശത്തിലാണ്. ആരും കൊതിച്ചുപോകുന്ന അവസരം കൈവന്നതിന്റെ സന്തോഷം സംവൃത ഒളിച്ചുവെക്കുന്നില്ല. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ എല്ലാ സിനിമകളുംആവേശത്തോടെ കണ്ട് ആരാധിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒരുമിക്കുമ്പോള്‍ ആ ചിത്രത്തില്‍ നായികയാവുകയെന്നതു വലിയ സന്തോഷമെന്നു പറയുന്നു സംവൃത.

ആഭ്യന്തര മന്ത്രി എം..കെ നായരുടെ മകളുടെ വേഷമാണ് സംവൃതയ്ക്ക് ചിത്രത്തില്‍. എംകെ നായരായി പുതിയ ഭാവപകര്‍ച്ചയോടെ ജനാര്‍ദ്ദനനാണ് അഭിനയിക്കുന്നത്. ഇത്രയും കാലം കണ്ടിട്ടുള്ള ജനാര്‍ദ്ദനന്റെ മുഖഭാവവും വേഷവുമെല്ലാം സിനിമയില്‍ തീര്‍ത്തും വ്യത്യസ്തം.

ദേവന്‍, ഗിരീഷ് കര്‍ണാട്, സലീംകുമാര്‍, പി.ശ്രീകുമാര്‍,സായികുമാര്‍,പൊന്നമ്മ ബാബു,ജയന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന കിംഗ് ആന്റ്കമ്മീഷണറുടെ ലൊക്കേഷനുകള്‍ കൊച്ചിക്കുപുറമെ ന്യൂഡല്‍ഹി, ആഗ്ര, ഹരിയാന, എന്നിവിടങ്ങളിലാണ്.മമ്മൂട്ടി-സുരേഷ് ഗോപി ടീമിന്റെ റംസാന്‍ റിലീസായി കിങ് ആന്റ് കമ്മീഷണര്‍ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
മുന്‍പേജില്‍.
ജോസഫ് അലകസ് Vs ഭരത് ചന്ദ്രന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X