»   » മമ്മൂട്ടി ചോദിച്ചു; സുശീല ജോര്‍ജ് 1കോടി കൊടുത്തു

മമ്മൂട്ടി ചോദിച്ചു; സുശീല ജോര്‍ജ് 1കോടി കൊടുത്തു

Posted By:
Subscribe to Filmibeat Malayalam
Mammootty
സൂപ്പര്‍താരം മമ്മൂട്ടി ചോദിച്ചാല്‍ ആളുകള്‍ക്ക് കൊടക്കാതിരിക്കാനാകുമോ, മമ്മൂട്ടി ചോദിച്ചു ഒരുകോടി കിട്ടി. അതാണ് താരത്തിന്റെ കരുത്ത്. കാര്യം മറ്റൊന്നുമല്ല ഹൃദ്രോഗം മൂലം വിഷമിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായത്തിനായാണ് മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ അഭ്യര്‍ഥിച്ചത്.

മമ്മൂട്ടി അഭ്യര്‍ത്ഥന നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് ഒരു കോടിരൂപയാണ്. അബുദബി ഷെര്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമയം കോട്ടയം സ്വദേശിനിയുമായ സുശീല ജോര്‍ജ് ആണ് ഇത്രയം പണം സംഭാവനയായി നല്‍കിയത്.

ഒരു വര്‍ഷം അഞ്ചു ശസ്ത്രക്രിയകള്‍ വീതം അഞ്ചുവര്‍ഷം കൊണ്ട് നൂറ് ശസ്ത്രക്രിയകള്‍ നടത്തനായി ഒരു കോടി രൂപ മമ്മൂട്ടി രക്ഷാധികാരിയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലിന് സംഭാവനയായി നല്‍കുകയാണ് ഇവര്‍്. മമ്മൂട്ടിയുടെ ്‌ബ്ലോഗ് വായിച്ചശേഷം ട്വിറ്ററിലൂടെയാണ് സുശീല താന്‍ 1കോടി രൂപ സംഭാവന നല്‍കാന്‍ തയ്യാറാണെന്നകാര്യം അറിയിച്ചത്.

ഇതിന്റെ ആദ്യഗഡുവായി 20ലക്ഷം രൂപ ഷെര്‍വുഡ് മാനേജര്‍ നെബു മാത്യു മമ്മൂട്ടിയ്ക്കു കഴിഞ്ഞ ദിവസം കൈമാറി. കോട്ടയത്തെ ചൂട്ടുവേലി എസ്എച്ച് സ്‌കൂളില്‍ ബോംബേ മാര്‍ച്ച് 12 എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് മമ്മൂട്ടി തുക ഏറ്റുവാങ്ങിയത്.

നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നെ പൂര്‍ണ്ണമായി വിശ്വസിക്കാം. നിങ്ങള്‍ നല്‍കുന്ന ഒരു നാണയത്തുട്ടുപോലും ചോര്‍ന്നു പോവില്ല- എന്നാണ് സഹായം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്.

കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തില്‍ ഇതുവരെ രോഗബാധിതരായ 60 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഹൃദ്രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പണമില്ലാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ രോഗികളായി കഴിയുന്ന 12 വയസ്സില്‍ കുട്ടികള്‍ക്കാണ് സഹായം നല്‍കുക.


English summary
Mammootty's request for collecting funds for children's heart surgery through social network media has got a very huge response. An NRI woman said that she is ready to give one crore rs for the heart surgery for poor kids.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam