»   » മുംബൈ പൊലീസ്: പൃഥ്വിക്ക് പകരം മമ്മൂട്ടി?

മുംബൈ പൊലീസ്: പൃഥ്വിക്ക് പകരം മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam
Mammootty
ഏറെക്കാലം നീണ്ടുപോയ റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് പ്രൊജക്ട് മുംബൈ പൊലീസില്‍ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിവിധ സിനിമാ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാലിത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പൃഥ്വിരാജിനെയും കോളിവുഡ് താരം ആര്യയെയും നായകന്മാരാക്കി അനൗണ്‍സ് ചെയ്ത മുംബൈ പൊലീസ് 2011 ജൂണില്‍ ആരംഭിയ്ക്കുമെന്നായിരുന്നു ആദ്യംപറഞ്ഞിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് മൂവി കാസനോവയുടെ ഷൂട്ടിങ് നീണ്ടുപോയതോടെ മുംബൈ പൊലീസും വൈകി.

ഷൂട്ടിങ് ഷെഡ്യൂളുകള്‍ ക്ലാഷായതോടെ മുംബൈ പൊലീസില്‍ നിന്നും പിന്‍മാറുന്ന കാര്യം പൃഥ്വിരാജ് രണ്ട് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തെക്കുറിച്ച് തനിയ്ക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നായിരുന്നു പൃഥ്വി കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നത്.

പൃഥ്വി പിന്‍മാറിയ സാഹചര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി പ്രൊജക്ട് മുന്നോട്ടുകൊണ്ടുപോകാനാണ് സംവിധായകന്റെ തീരുമാനമെന്നറിയുന്നു. കാസനോവയുടെ ജോലികള്‍ തീര്‍ന്നയുടന്‍ മുംബൈ പൊലീസ് ഷൂട്ടിങ് തുടങ്ങാനാണ് റോഷന്‍ ആലോചിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നറിയുന്നു.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്‌റ്റേഴ്‌സിന്റെ ലൊക്കേഷനിലാണ് പൃഥ്വി ഇപ്പോള്‍. ഈ സിനിമയ്ക്ക് ഡേറ്റ് അനുവദിച്ചതാണ് പൃഥ്വിയ്ക്ക് മുംബൈ പൊലീസ് നഷ്ടമാവാന്‍ കാരണം.

English summary
Mammooty to Lead the much hyped Rosshan Andrrews film MUMBAI POLICE? "The chances are very high" - says a very reliable source to metromatinee.com today. Yet the source has not disclosed its further details so far
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam