twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മംഗലശ്ശേരി നീലകണ്ഠന്റെ ചെറുമകള്‍ക്കൊപ്പം മമ്മൂട്ടി

    By Ajith Babu
    |

    Niranjana and Mammootty
    ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന് മുന്നില്‍ ഭാനുമതി നൃത്തമാടിയത് ഓര്‍മ്മയില്ലേ, ഉള്ളിലുള്ള കോപമെല്ലാം നൃത്തത്തിലേക്ക് ആവഹിച്ച് ഭാനുമതി താണ്ഡവമാടിയപ്പോള്‍ നീലകണ്ഠന്റെ മനസ്സിലും അത് ചലനങ്ങളുണ്ടാക്കി. ഭാനുമതിയുടെ നൃത്തം കാണാന്‍ നീലകണ്ഠന്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിരഞ്ജനയുടെ കുച്ചുപ്പുടി അരങ്ങേറ്റം കാണാനെത്തിയ സദസ്സില്‍ പ്രമുഖര്‍ ഏറെ.

    ലാലിന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ ദേവാസുരത്തിനും അതിന്റെ തുടര്‍ച്ചയായ രാവണപ്രഭുവിനും പ്രചോദനമായ മുല്ലശ്ശേരി രാജഗോപാലിന്റെ കൊച്ചുമകളായ നിരഞ്ജന.രാജഗോപാലിന്റെ മകള്‍ നാരായണിയുടെയും കൊച്ചിയിലെ ബിസിനസ്സുകാരനായ അനൂപ് അക്ബറിന്റെയും മകളാണ് നിരഞ്ജന. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ നിരഞ്ജനയുടെ അരങ്ങേറ്റം കൊച്ചിയിലാണ് നടന്നത്.

    ദേവാസുരത്തില്‍ മോഹന്‍ലാലായിരുന്നു നീലകണ്ഠനെങ്കില്‍ നിരഞ്ജനയുടെ അരങ്ങേറ്റം കാണാനെത്തിയത് മമ്മൂട്ടിയായിരുന്നു. നൃത്തം തുടങ്ങുന്നതിന് മുമ്പ് വേദിയിലെത്തിയ മമ്മൂട്ടി നിരഞ്ജനയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിയ്ക്കുകയും ചെയ്തു.

    കോഴിക്കോട്ടെ ചാലപ്പുറത്തെ മുല്ലശ്ശേരി വീട്ടിലെ രാജഗോപാലിന്റെ ജീവിതത്തെ അഭ്രപാളികളിലെ മംഗലശ്ശേരി നീലകണ്ഠനാക്കി മാറ്റിയ രഞ്ജിത്തും നിരഞ്ജനയുടെ നൃത്തത്തിന് സാക്ഷ്യം വഹിയ്ക്കാനെത്തിയിരുന്നു. കെപിഎസി ലളിത, ജയരാജ്, അനൂപ് മേനോന്‍, സംവൃത സുില്‍ കുക്കു പരമേശ്വരന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ സദസ്സിലുണ്ടായിരുന്നു.

    രഞ്ജിത്തിന്റെ തൂലികയില്‍ ഐവി ശശി സംവിധാനം ചെയ്ത ദേവാസുരത്തിലൂടെയാണ് മുല്ലശ്ശേരി രാജഗോപാലെന്ന മനുഷ്യനെ മലയാളി അടുത്തറിയുന്നത്. തളര്‍ന്ന ശരീരവും തോല്‍ക്കാത്ത മനസ്സുമായി ജീവിച്ച രാജഗോപാലിന്റെ കഥ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം രാവണപ്രഭുവെന്ന പേരില്‍ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രവും മലയാളികള്‍ ഒരേ മനസ്സോടെ സ്വീകരിച്ചു.

    English summary
    Apple CEO Steve Jobs speaks during an Apple special event at the company's headquarters last Occtober. Jobs is expected to open another conference in San Francisco on Monday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X