»   » തിലകനെ അമ്മ വിലക്കിയിട്ടില്ല: ജഗതി

തിലകനെ അമ്മ വിലക്കിയിട്ടില്ല: ജഗതി

Posted By:
Subscribe to Filmibeat Malayalam
Jagathy
തിലകനെ മലയാള സനിമയില്‍ നിന്ന് താര സംഘടനയായ അമ്മ വിലക്കിയിട്ടില്ലെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. വിലക്ക് ഏര്‍പ്പെടുത്താന്‍ ഔദ്യോഗികമായി താരസംഘടനയായ അമ്മ തീരുമാനിച്ചതായി അറിയില്ല. തിലകന്‍ സ്വയം പറയുന്നത് കൊണ്ട് മാത്രം വിലക്കാവില്ലെന്നും ജഗതി പറഞ്ഞു.

തിലകനെന്നല്ല ആര് അച്ചടക്ക ലംഘനം നടത്തിയാലും ശിക്ഷാ നടപടി നേരിടേണ്ടി വരും. സൂപ്പര്‍ സ്റ്റാറുകള്‍ക്കും അത് ബാധകമാണ്. മുന്‍പ് തനിയ്ക്കും ശിക്ഷ കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

താരങ്ങളല്ല മറിച്ച് താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജഗതി പറഞ്ഞു. ഫാന്‍സുകളുടെ അമിത ബഹളം മൂലം തീയേറ്ററുകളില്‍ സ്വസ്ഥമായി സിനിമ കാണാനാവാത്ത അവസ്ഥയാണ്. ഇവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് സൂപ്പര്‍ സ്റ്റാറുകള്‍ തന്നെയാണെന്നും ജഗതി പറഞ്ഞു. മലയാള സിനിമയുടെ പ്രതിസന്ധി മുന്നില്‍ക്കണ്ട് സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവണമെന്നും ജഗതി ആവശ്യപ്പെട്ടു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam