പരുന്ത്-മാടമ്പി മത്സരം പാടില്ലായിരുന്നു

2008 ജൂലൈ ആദ്യവാരത്തിലാണ് പരുന്തും മാടമ്പിയും പുറത്തിറങ്ങിയത്. രണ്ടും ഒറ്റയാന്മാരെപ്പോലെയുള്ള രണ്ട് പലിശക്കാരുടെ കഥ പറയുന്ന ചിത്രമായിരുന്നു. ഏതാണ്ട് ഒരേ കഥ, രണ്ടിലും സൂപ്പര്‍താരങ്ങള്‍, മത്സരം കടുത്തതായിരുന്നു. പക്ഷേ ഹിറ്റായത് മാടമ്പി, പരുന്ത് തകര്‍ന്നടിഞ്ഞു. ഇതില്‍ താന്‍ ഏറെ നിരാശപ്പെട്ടിരുന്നുവെന്ന് പത്മകുമാര്‍ പറയുന്നു.
പരുന്തിന് അല്‍പം പാളിച്ചകളുണ്ടായി എന്നതു നേരാണ്. പക്ഷേ, അത്രമോശം പടമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. വന്‍ കൊമേഴ്‌സ്യല്‍ ചിത്രമെന്ന പ്രതീതിയിലാണ് പ്രേക്ഷകര്‍ ആ സിനിമ കാണാനെത്തിയത്. പബ്ലിസിറ്റിയും ആ തരത്തിലായിരുന്നു. പലയിടത്തും ചിത്രം റിലീസ് ചെയ്തത് രാത്രിയിലാണ്.
ആ കാലത്തിറങ്ങിയ മാടമ്പിയെന്ന ചിത്രവുമായി അനാവശ്യ മല്‍സരം വന്നതും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. എങ്കിലും പരുന്ത് എനിക്കിഷ്ടപ്പെട്ട ചിത്രം തന്നെയാണ്- അദ്ദേഹം പറയുന്നു. ഒപ്പം താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും അഭിമാനം തോന്നിയത് ശിക്കാറിന്റെ കാര്യത്തിലാണെന്നും അദ്ദേഹം പറയുന്നു.
ആദ്യപേജില്‍
പാതിരാമണലിന് ശനിദശ: പത്മകുമാര്‍


Click it and Unblock the Notifications











