മേക്കപ്പ് മാനിലേക്ക് ബോബനും പൃഥ്വിയും

സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തില്‍ ജയറാം ഒരു മേക്കപ്പ് മാന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഷീലയാണ് ചിത്രത്തിലെ നായിക. ഷീലയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. തെന്നിന്ത്യയിലെ മറ്റൊരു ഗ്ലാമര്‍ താരമായ ലക്ഷ്മി റായിയുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്.
രജപുത്ര ഫിലിംസിന് വേണ്ടി രഞ്ജിത്ത് നിര്‍മ്മിയ്ക്കുന്ന ചിത്രം ഒട്ടേറെ പ്രത്യേകതകളോടെയാണ് ഒരുങ്ങുന്നത്. ഷാഫിയുടെ ആദ്യചിത്രമായ വണ്‍മാന്‍ ഷോയില്‍ നായകനായ ജയറാം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതൊരു ഷാഫി ചിത്രത്തിലേക്കെത്തുന്നത്.
കുഞ്ചാക്കോ ബോബനും പൃഥ്വിയും ആദ്യമായി ജയറാമിനൊപ്പം ഒന്നിയ്ക്കുന്നുവെന്ന് പ്രത്യേകത കൂടി മേക്കപ്പമാന് സ്വന്തമാണ്. ഇവര്‍ക്ക് പുറമെ ഇന്നസെന്റ്, സലീം കുമാര്‍, സിദ്ദിഖ്, സുരാജ് എന്നിങ്ങനെ ഒട്ടേറെ താരങ്ങളാണ് സിനിമയില്‍ അണി നിരക്കുന്നുണ്ട്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് മേക്കപ്പ് മാന്‍. കൈതപ്രം രചിച്ച് വിദ്യാസാഗര്‍ സംഗീതം നല്‍കിയ നാല് പാട്ടുകളാണ് സിനിമയിലുള്ളത്. തിരുവന്തപുരത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ 25 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. രണ്ടാം ഘട്ടം മലേഷ്യയിലും സിംഗപ്പൂരിലുമായി പൂര്‍ത്തിയാകും.


Click it and Unblock the Notifications











