»   » റസൂലിന് പ്രതിഷേധം; ജൂറിയ്ക്ക് വിവരമില്ല

റസൂലിന് പ്രതിഷേധം; ജൂറിയ്ക്ക് വിവരമില്ല

Posted By:
Subscribe to Filmibeat Malayalam
Resul Pookutty
പഴശ്ശിരാജയിലെ ശബ്ദലേഖനത്തിന് അവാര്‍ഡ് നിഷേധിച്ചതില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്ക് പ്രതിഷേധം.

പുരസ്‌ക്കാര നിര്‍ണയത്തില്‍ തന്നെ തഴഞ്ഞതെന്തിനെന്ന് അറയില്ലെന്ന് അദ്ദേഹം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശബ്ദവും സംഗീതവും തിരിച്ചറിയാനുള്ള അടിസ്ഥാന വിവരമില്ലാത്ത ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അതിനാല്‍തന്നെ തനിക്ക് നിരാശയില്ല.

മലയാളിത്തമില്ലാത്ത ശബ്ദ ലേഖനമാണെന്ന പരാമര്‍ശം ജൂറിയുടെ വിവരമില്ലായ്മയാണ്. ഇത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പത്താംനിലയിലെ തീവണ്ടിയുടെ ശബ്ദലേഖകന്‍ ഹരികുമാറാണ് റസൂലിനെ പിന്തള്ളി അവാര്‍ഡ് സ്വന്തമാക്കിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam