»   » ഞാന്‍ ഒരാളെ പ്രണയിക്കുന്നു: റിമ

ഞാന്‍ ഒരാളെ പ്രണയിക്കുന്നു: റിമ

Posted By:
Subscribe to Filmibeat Malayalam
Rima
മോഡിലിങ്ങും നൃത്തവുമാണ് റിമ കല്ലിങ്ങല്‍ എന്ന യുവനടിയ്ക്ക് ചലച്ചിത്രലോകത്തേയ്ക്ക്് വഴി തുടങ്ങിയത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തികഞ്ഞ പക്വത കാണിക്കുന്ന റിമ മയെ ബോള്‍ഡ് ആന്റ് ഇന്റലിജന്റ് എന്നാണ് ചലച്ചിത്രലോകം വിലയിരുത്തിയത്.

ഋതു, ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ റിമ റോള്‍ സ്വീകരിക്കുന്ന രീതിയക്ക് നല്ല ഉദാഹരണങ്ങളാണ്. മാത്രവുമല്ല ഗോസിപ്പുകളില്‍ നിന്നും അകന്നുനില്‍ക്കുകയും ചെയ്യുന്നു.

മറ്റാരേയെും പോലെയല്ല തനിക്ക് വ്യക്തതയുള്ള കാര്യങ്ങളില്‍ റീമ വെറുതേ ഉരുണ്ടു കളിക്കില്ല, അടുത്തിടെ ഒരു മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ റീമ സധൈര്യം പറഞ്ഞ ഒരു കാര്യമുണ്ട്, തനിക്കൊരു പ്രണയമുണ്ടെന്ന്.

പ്രണയിക്കുന്ന നടീ, നടന്മാര്‍ അതംഗീകരിക്കുന്നത് മലയാള ചലച്ചിത്രലോകത്ത് അപൂര്‍വ്വം മാത്രം നടക്കുന്ന കാര്യമാണ്. എന്നാല്‍ റിമ ആദ്യമേ പറഞ്ഞു കഴിഞ്ഞു, ഐ ആം എന്‍ഗേജ്ഡ് എന്ന്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ആരും ഇനി എന്നെക്കണ്ടു സ്വപ്‌നം കാണേണ്ടെന്നു തന്നെ.

ബിസിനസുകാരനാണത്രേ റിമയുടെ സ്വീറ്റ് ഹാര്‍ട്ട്. പക്ഷേ അദ്ദേഹത്തിന്റെ നിബന്ധനയുള്ളതിനാല്‍ പേരും നാളുമൊന്നും പറയില്ലെന്നും റിമ വ്യക്തമാക്കി. വിവാഹം വരെ ആളാരാണെന്ന കാര്യം ഒരു സസ്‌പെന്‍സായി ഇരിക്കട്ടെയെന്നാണ് താരം പറയുന്നത്.

മാത്രവുമല്ല കോളിളക്കത്തിനൊന്നും ഇടവരുത്താതെ സ്വന്തം മതത്തില്‍പ്പെട്ട ഒരാളെത്തന്നെയാണത്രേ റിമ കണ്ടുവച്ചിരിക്കുന്നത്. ജീവിതം ഒന്നുകൂടി പരുവപ്പെടുത്തിയശേഷം വിവാഹം ചെയ്യാനാണ് ഇവരുടെ പ്ലാന്‍.

വിവാഹശേഷം അഭിനയിക്കുമെന്നും റിമ ഉറപ്പു പറയുന്നു. കലോപാസനയെന്ന് പലരും പറയുന്നതുപോലെയല്ല തനിക്ക് കലകൊണ്ട് പണമുണ്ടാക്കണമെന്നും നല്ല ലാവിഷായി ജീവിക്കണമെന്നും തന്നെയാണ് റീമ പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam