»   » ഷഹബാസ് അമന്റെ പുതിയ ആല്‍ബം സജ്‌നി

ഷഹബാസ് അമന്റെ പുതിയ ആല്‍ബം സജ്‌നി

Posted By:
Subscribe to Filmibeat Malayalam
Sajni Gazal Album
പ്രമുഖ ഗസല്‍ ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമന്‍ പുതിയ ആല്‍ബം പുറത്തിറക്കി. സജ്‌നി എന്നാണ് പുതിയ ആല്‍ബത്തിന്റെ പേര്. മന്ത്രി എം.കെ മുനീര്‍, കളക്ടര്‍ പി.ബി. സലീമിനു നല്കിയാണ് ആല്‍ബം പ്രകാശനം ചെയ്തത്. കോഴിക്കോട്ട് പ്രകാശനം ചെയ്തു. എട്ട് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.

പി.ടി അബ്ദുറഹിമാന്‍, ഡോക്ടര്‍ കവിത ബാലകൃഷ്ണന്‍ വീരാന്‍കുട്ടി, എന്‍.പി സജീഷ്, പ്രദീപ് അഷ്ടമിച്ചിറ, കബീര്‍, ഡി.സന്തോഷ്, എന്നിവരുടെ വരികള്‍ക്കാണ് ഷഹബാസ് ഈണമിട്ടിരിക്കുന്നത്. ഷഹബാസിനൊപ്പം പ്രമുഖ ഗായിക ഗായത്രിയും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. എട്ട് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.

ഇതിന് മുമ്പ് സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, അലകള്‍ക്ക് തുടങ്ങിയ ആല്‍ബങ്ങള്‍ ഈ ഗായകന്‍ പുറത്തിറക്കിയിട്ടുണ്ട്. ഗസലിന്റെ മനോഹാരിത മലയാളത്തിലും വിജയകരമായി പരീക്ഷിച്ച ഈ ആല്‍ബങ്ങളെല്ലാം സംഗീതപ്രേമികള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

പാര്‍സിയിലൂടെ ഉറുദുവില്‍ ചേക്കേറി അവിടെ മാത്രം ഒതുങ്ങി നിന്ന ഗസലിന്റെയും സുഫി സംഗീതത്തിന്റെയും സൗരഭ്യം മലയാളത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതിന്റെ സുഖമാണ് ഷഹബാസിലൂടെ ആസ്വാദകര്‍ക്ക് ലഭിയ്ക്കുന്നത്.

പ്രണയാര്‍ദ്രമായ സ്വരത്തില്‍ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ആലാപനശൈലികൂടിയാകുമ്പോള്‍ ശരിയ്ക്കും ഓര്‍ത്തുവയ്ക്കാവുന്നവായായി മാറുന്നു ഈ ആല്‍ബങ്ങളെല്ലാം. മാധവിക്കുട്ടി, റോസ് മേരി , റഫീക്ക് അഹമദ്, ഓ എന്‍ വി ,എ. അയ്യപ്പന്‍, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ക്കും ഷഹബാസ് സംഗീതാവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

English summary
Gazal singer and Music director Shahabaz Aman released his fifth Gazal album. Play back singer Gayatri sung with Shahabas in this album

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam