»   » പൃഥ്വിയുടെ തേജാഭായിയില്‍ ഷക്കീല

പൃഥ്വിയുടെ തേജാഭായിയില്‍ ഷക്കീല

Posted By:
Subscribe to Filmibeat Malayalam
Shakeela
തൊണ്ണൂറുകളിലെ സെക്‌സ് ബോംബ് ഷക്കീല മലയാളത്തില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഗ്ലാമര്‍ ഇമേജ് പാടേ മാറ്റി തികച്ചു ഒരു വ്യത്യസ്ത റോളിലൂടെ മലയാളത്തില്‍ ഭാഗ്യം പരീക്ഷിയ്ക്കാനാണ് ഷക്കീല ഒരുങ്ങുന്നത്.

പൃഥ്വിരാജിന്റെ ഫുള്‍ലെങ്ത് കോമഡി ചിത്രമായ തേജാഭായിയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഷക്കീല വീണ്ടുമെത്തുന്നത്. ദീപു കരുണാകരന്‍ സംവിധാനം ചിത്രത്തില്‍ സെന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയുടെ വേഷമാണ് ഷക്കീലയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. മലയാളത്തില്‍ പിടി അയഞ്ഞതോടെ ഷക്കീല തമിഴിലേക്കും തെലുങ്കിലേക്കും കളംമാറിച്ചവിട്ടിയിരുന്നു. പുതിയ ഗ്ലാമര്‍താരങ്ങളുടെ വരവും നീലച്ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ താത്പര്യം കുറഞ്ഞതും ഷക്കീലയുടെ ഡിമാന്റ് കുറച്ചിരുന്നു. ഇതോടെ ഗ്ലാമര്‍ റോളുകള്‍ ഉപേക്ഷിച്ച് മുഖ്യധാരാ സിനിമയില്‍ സജീവമാവാനുള്ള ശ്രമം ഷക്കീല നടത്തിവരികയായിരുന്നു. തേജാഭായി മലയാളത്തില്‍ ഒരു പിടിവള്ളിയാവുമെന്ന പ്രതീക്ഷയിലാണ് നടി.

കോമഡി പശ്ചാത്തലത്തിലൊരു അധോലോക രാജാവിന്റെ കഥ- ദീപുവിന്റെ തേജാഭായിയുടെ പ്രമേയം ഇതാണ്. തുടര്‍ച്ചയായ ആക്ഷന്‍ സിനിമകളിലൂടെ പരാജയം രുചിച്ച പൃഥ്വിയ്ക്ക് പുതിയൊരു മുഖം സമ്മാനിയ്ക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് സിനിമാലോകം കരുതുന്നത്.

English summary
Actress Shakeela has a decent role in Deepu Karunakaran directed Thejabhai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam