മോഹന്‍ലാല്‍ ശിക്കാറിന് ഒരുങ്ങി

അമ്മക്കിളിക്കൂട്, വാസ്തവം, വര്‍ഗ്ഗം എന്നിങ്ങനെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ പത്മകുമാറിന്റെ അവസാന ചിത്രമായ പരുന്ത് വന്‍ പരാജയമായി മാറിയിരുന്നു. പ്രതികാര കഥ പറയുന്ന ശിക്കാറിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സുരേഷ് ബാബുവാണ്.
ബലരാമന്‍ എന്ന ലോറി ഡ്രൈവറുടെ വേഷമാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ബലരാമന്റെ മകളുടെ വേഷത്തില്‍ അനന്യയാണ് അഭിനയിക്കുന്നത്. ജഗതി, സുരാജ് വെഞ്ഞാറമ്മൂട് ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേ സമയം ചിത്രത്തിലെ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ പുരോഗമിയ്ക്കുകയാണ്.
അടിമാലി, ഇടുക്കി, തൂത്തുക്കുടി, ഹൈദരാബ് എന്നിങ്ങനെ വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് ശിക്കാര്‍ ചിത്രീകരിയ്ക്കുന്നത്.


Click it and Unblock the Notifications











