»   » ഷാരൂഖിന്റെ സൈറ്റ് ഉദ്ഘാടനത്തിന് ശ്രീശാന്ത്

ഷാരൂഖിന്റെ സൈറ്റ് ഉദ്ഘാടനത്തിന് ശ്രീശാന്ത്

Posted By:
Subscribe to Filmibeat Malayalam
Sharukh
കൊച്ചി: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെ ആരാധിയ്ക്കുന്ന നിരവധി പേരുണ്ട് കേരളത്തില്‍. മുന്‍പ് ഡോക്ടര്‍ ബി രവിപിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ കിംങ് ഖാന്‍ കൊല്ലത്തെത്തിയപ്പോള്‍ തടിച്ചു കൂടിയ ജനക്കൂട്ടം അതിന് തെളിവാണ്. അന്ന് മലയാളത്തില്‍ അഭിനയിക്കാന്‍ തനിയ്ക്ക് താത്പര്യമുണ്ടെന്ന് ഷാരൂഖ് പറഞ്ഞത് അദ്ദേഹത്തിന്റെ മലയാളി ഫാന്‍സിനെ ആഹ്ലാദിപ്പിച്ചിരുന്നു.

തങ്ങളുടെ പ്രിയ താരത്തിനായി ഒരു വെബ്‌സൈറ്റ് ഒരുക്കുകയാണ് കേരളത്തിലെ ഷാരൂഖ് ഫാന്‍സ്. www.srkfanskerala.com എന്ന വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുന്നത് മലയാളി താരം ശ്രീശാന്ത് ആണ്‌.

വെബ്‌സൈറ്റിന്റെ ലോഗോ പുറത്തിറക്കുന്നത് ആര്‍ട്ട് ഡയറക്ടര്‍ സാബു സിറില്‍ ആയിരിക്കും. വെബ്‌സൈറ്റിനെ കുറിച്ചുള്ള ഒരു പരസ്യ ചിത്രം ഒക്ടോബര്‍ 10 തിങ്കളാഴ്ച വൈകിട്ട് ഹോട്ടല്‍ കൊച്ചി ടവറില്‍ പ്രദര്‍ശിപ്പിക്കും

English summary
King Khan's fan base in Kerala too seems to be on a rise. Die-hard fans of Shahrukh have joined together to launch a website on the life and career of their idol. The website, www.srkfanskerala.com, would be launched by Speester Sreesanth. The website logo would be unveiled by art director Sabu Cyril.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam