twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലൈഞ്ജറുടെ അറസ്റില്‍ വികാരാധീനനായി നെപ്പോളിയന്‍

    By Staff
    |

    കലൈഞ്ജറുടെ അറസ്റില്‍ വികാരാധീനനായി നെപ്പോളിയന്‍
    ജൂലായ് 01, 2001

    പാലക്കാട്: കലൈഞ്ജര്‍ തീവ്രവാദിയോ രാജ്യദ്രോഹിയോ അല്ല. നാലു പ്രാവശ്യം തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്. കുറച്ചു കൂടി മാന്യത അദ്ദേഹത്തോട് കാണിക്കാമായിരുന്നു. അദ്ദേഹത്തിന്റെ പ്രായമെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്തതില്‍ ചലച്ചിത്രനടന്‍ നെപ്പോളിയന്‍ പൊട്ടിത്തെറിച്ചു.

    മോഹന്‍ലാല്‍ നായകനാകുന്ന രാവണപ്രഭുവിന്റെ സെറ്റില്‍വച്ചാണ് നെപ്പോളിയന്‍ തന്റെ വികാരാവേശം പ്രകടമാക്കിയത്. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള കലൈഞ്ജറെ അറസ്റു ചെയ്തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നെപ്പോളിയന്‍ കേട്ടത്. ഉടന്‍ തന്നെ അദ്ദേഹം ചെന്നൈയിലേക്ക് തിരിച്ചു.

    ചെന്നൈയില്‍ എത്തിയാല്‍ ചിലപ്പോള്‍ ഞാനും അറസ്റ് ചെയ്യപ്പെട്ടേക്കും. എന്നാല്‍ എന്റെ സുരക്ഷയല്ല പ്രധാനം. ഇവിടെയിരിക്കാന്‍ എനിക്ക് പ്രയാസമാണ്, ചെന്നൈയിലേക്ക് പോകുന്നതിനു മുമ്പ് നെപ്പോളിയന്‍ പറഞ്ഞു. തന്നെ രാഷ്ട്രീയത്തിലെത്തിച്ചതും അനുജന്റെ വിവാഹം നടത്തിത്തന്നതും കരുണാനിധിയാണെന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇപ്പോള്‍ തമിഴ്നാട്ടിലെ വില്ലിവാക്കത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുകയാണ് നെപ്പോളിയന്‍.

    കേസുകള്‍ രാഷ്ട്രീയ പകപോക്കലാണ്. ജനങ്ങള്‍ വെറുതെയിരിക്കുകയില്ല. രണ്ടു കേന്ദ്രമന്ത്രിമാരെ കൈയേറ്റം ചെയ്യുകയും അറസ്റു ചെയ്യുകയും ചെയ്തത് കേന്ദ്രത്തെ ചൊടിപ്പിക്കും, ഒരു രാഷ്ട്രീയക്കാരന്റെ ഭാവത്തോടെ നെപ്പോളിയന്‍ പറഞ്ഞു.

    മോഹന്‍ലാല്‍ അഭിനയിച്ച ദേവാസുരത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മനസ്സുകളില്‍ നിറഞ്ഞു നിന്ന നെപ്പോളിയന്‍ രാവണപ്രഭുവിലും അവതരിപ്പിക്കുന്നത് വില്ലനെത്തന്നയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X