നിഖിത വീണ്ടും മമ്മൂട്ടി ചിത്രത്തില്‍
നിഖിത വീണ്ടും മമ്മൂട്ടി ചിത്രത്തില്‍
ജൂലൈ 1, 2006
തമിഴിലും തെലുങ്കിലും നിഖിതക്ക് ഇപ്പോള്‍ അവസരങ്ങള്‍ തീരെ കുറവാണ്. കരിയര്‍ ഒരു വിധം മുന്നോട്ടു പോകാനായി ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായിട്ടും കാര്യമായ അവസരങ്ങള്‍ നിഖിതയെ തേടിയെത്തുന്നില്ല. ഇതിനിടയില്‍ ഒരിക്കല്‍ക്കൂടി മമ്മൂട്ടി ചിത്രത്തിലൂടെ നിഖിത മലയാളത്തിലെത്തുകയാണ്.
ജോമോന്‍ സംവിധാനം ചെയ്യുന്ന ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിലാണ് നിഖിത അഭിനയിക്കുന്നത്. പത്മപ്രിയ നായികയാവുന്ന ഈ ചിത്രത്തില്‍ നിഖിതയ്ക്കും പ്രാധാന്യമുള്ള ഒരു വേഷമുണ്ട്.
നിഖിത അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. മൂന്ന് ചിത്രവും മമ്മൂട്ടിക്കൊപ്പമാണ്. ഫാസിലിന്റെ കൈയെത്തും ദൂരത്ത് ആണ് നിഖിതയുടെ ആദ്യ മലയാള ചിത്രം. ഷാനുവിന്റെ നായികയായി നിഖിത അഭിനയിച്ച ചിത്രത്തില്‍ നായികാനായകന്‍മാരെ ഒന്നിപ്പിക്കുന്ന അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടിയുടേത്.
പിന്നീട് നീണ്ട ഇടവേളക്കു ശേഷം നിഖിത വീണ്ടും മലയാളത്തിലെത്തിയത് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനാണ്. വി.എം.വിനുവിന്റെ ബസ് കണ്ടക്ടറില്‍ മമ്മൂട്ടിയുടെ നായികയായി വേഷമിട്ട നിഖിത ഇപ്പോള്‍ വീണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മലയാളത്തിലെത്തുകയാണ്.


Click it and Unblock the Notifications