പൃഥ്വിയും ഗീതുവും ചൂണ്ടയില്‍

By Staff

പൃഥ്വിയും ഗീതുവും ചൂണ്ടയില്‍
ജൂലായ് 02, 2002

മലയാളത്തിലെ പുതുതാരങ്ങളായ പൃഥ്വിരാജിനും ഗീതു മോഹന്‍ദാസിനും തിരക്കേറുകയാണ്. രഞ്ജിത്തിന്റെ നന്ദനത്തിലൂടെ തുടക്കം കുറിച്ച പൃഥ്വിരാജിനെ ചിത്രങ്ങള്‍ തേടിയെത്തുന്നു. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷം ഫാസിലിന്റെ ലൈഫ് ഈസ് ബ്യൂട്ടി ഫുളിലൂടെ വീണ്ടും സിനിമാരംഗത്തെത്തിയ ഗീതുവിനും ചിത്രങ്ങള്‍ ഒന്നൊന്നായി ലഭിക്കുകയാണ്.

വേണുഗോപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും ഗീതു മോഹന്‍ദാസും ഒന്നിക്കുന്നു. ചൂണ്ട എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നന്ദനത്തിന് ശേഷം രാജസേനനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി, സുന്ദര്‍ദാസിന്റെ പുതിയ ചിത്രം, എ. കെ. സാജനും എ. കെ. സന്തോഷും സംവിധാനം ചെയ്യുന്ന വയലന്‍സ് എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജ് നായകനാവുന്നത്.

വയലന്‍സിലും ഗീതു മോഹന്‍ദാസാണ് പൃഥ്വിരാജിന്റെ നായിക. സിബി മലയിലിന്റെ അടുത്ത ചിത്രത്തിലും ഗീതുവാണ് നായിക. പകല്‍പ്പൂരത്തിലെ സുന്ദരിയക്ഷിയുടെ വേഷത്തിന് ശേഷം ഗീതുവിനെ ചിത്രങ്ങള്‍ തേടിയെത്തുകയാണ്.

ചൂണ്ടയില്‍ സിദ്ദിക്ക്, നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സിന്ധു മേനോന്‍, ബിന്ദു പണിക്കര്‍, ഫിലോമിന എന്നിവരും അഭിനയിക്കുന്നു.

ഇഷ്ടത്തിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരം സംഗീതം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത എന്നിവരാണ് ഗായകര്‍.

സുന്ദരം ക്രിയേഷന്‍സിന്റെ ബാനറില്‍ പി. എസ്. രാജേഷാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X