ലാലിന് സ്നേഹ നായിക

By Staff

ലാലിന് സ്നേഹ നായിക
ജൂലൈ 02, 2004

തമിഴിലെ മുന്‍നിര നടിയായ സ്നേഹ മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നു. നവാഗതനായ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഉദയനാണ് താരം എന്ന ചിത്രത്തിലാണ് തമിഴിന്റെ പ്രിയനടിയായ സ്നേഹ മലയാളത്തിന്റെ പ്രിയങ്കരനായ മോഹന്‍ലാലിന്റെ നായികയായി വേഷമിടുന്നത്.

സ്നേഹ അഭിനയിക്കുന്ന രണ്ടാമത്തെ മലയാളച്ചിത്രമാണ് ഉദയനാണ് താരം. മലയാളത്തിലെ ആദ്യചിത്രമാണ് സ്നേഹക്ക് സിനിമയില്‍ തുടക്കം കുറിക്കാന്‍ അവസരം നല്‍കുന്നത്. ഇങ്ങനെ ഒരു നിലാപക്ഷിയാണ് സ്നേഹ അഭിനയിച്ച ആദ്യത്തെ മലയാള ചിത്രം. സ്നേഹയുടെ കന്നിച്ചിത്രവും അതുതന്നെ. ഇങ്ങനെ ഒരു നിലാപക്ഷിക്ക് ശേഷം തമിഴിലെത്തിയ സ്നേഹ അവിടെ മുന്‍നിര നടിയായി ഉയരുകയായിരുന്നു.

തമിഴിന്റെ പ്രിയതാരമായി വളര്‍ന്നതിന് ശേഷം തന്റെ സിനിമയിലെ അരങ്ങേറ്റത്തിന് വേദിയൊരുക്കിയ മലയാളത്തിലേക്ക് സ്നേഹ തിരിച്ചുവരികയാണ്. അതും മലയാളത്തിലെ മെഗാതാരത്തിന്റെ നായികയായി.

ഉദയനാണ് താരം എന്ന ചിത്രത്തില്‍ ആദ്യം നായകനായി ജയറാമിനെയും നായികയായി മീനയെയുമായിരുന്നു നിശ്ചയിച്ചിരുന്നത്. നായകനായി ജയറാമിന് പകരം മോഹന്‍ലാലെത്തിയപ്പോള്‍ നായികക്കും മാറ്റം.

ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകേഷ്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഗണേഷ്കുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X