twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു യാത്രയുടെ കഥ പറയുന്ന യാനം

    By Staff
    |

    ഒരു യാത്രയുടെ കഥ പറയുന്ന യാനം
    ജൂലൈ 02, 2004

    നവാഗത സംവിധായകനായ സഞ്ജയ് നമ്പ്യാര്‍ ഒരുക്കുന്ന യാനം എന്ന ചിത്രം പേരു പോലെ തന്നെ ഒരു യാത്രയുടെ കഥയാണ് പറയുന്നത്. ചില സാമൂഹിക പ്രശ്നങ്ങളിലേക്ക് എത്തിനോക്കുന്ന ചിത്രത്തില്‍ നെടുമുടി വേണുവാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    വേമ്പനാട് കായലില്‍ വര്‍ഷങ്ങളായി യാത്ര നടത്തുന്ന ഒരു കേവ് വള്ളത്തിലെ യാത്രയുടെ കഥയാണ് യാനം. ചിത്രത്തിന്റെ കഥ നടക്കുന്ന ദിവസം കേവ് വള്ളത്തിന്റെ അവസാനത്തെ യാത്രയുടെ ദിവസമാണ്. അന്നത്തെ യാത്ര കഴിയുന്നതോടെ വള്ളം ഉടമസ്ഥന്‍ വില്‍ക്കും. ആധുനിക യാത്രാ സൗകര്യങ്ങള്‍ വന്നതോടെ ആ കേവ് വള്ളം ഒരു അധികപറ്റാണെന്ന് മനസിലാക്കിയാണ് ഉടമസ്ഥന്‍ വള്ളം വില്‍ക്കാന്‍ തീരുമാനിച്ചത്.

    ദാമോദരനും ഭരതനുമാണ് വള്ളത്തിലെ ജീവനക്കാര്‍. വള്ളത്തിന്റെ അവസാനയാത്രയുടെ ദിവസം കടത്തുകാരനായ ദാമോദരന്റെ മകന്‍ വാസുവാണ് വള്ളം തുഴയാനെത്തിയത്. അന്ന് വളളത്തില്‍ കയറിയ യാത്രക്കാരില്‍ പാതിരാമണലില്‍ ഫോട്ടോകളെടുക്കാനായി എത്തിയ വിദേശിയായ ആനും ഫാദര്‍ തോമസുമുണ്ടായിരുന്നു.

    ഇടക്കു വച്ച് വള്ളത്തില്‍ കയറിയ ഹിന്ദിക്കാരന്റെ ബാഗിലെ സാധനങ്ങള്‍ കണ്ട് ആന്‍ ഞെട്ടി. അയാളുടെ കൈയില്‍ ബോംബാണുള്ളതെന്ന് മനസിലാക്കിയതോടെ ഭരതനും വാസുവും ചേര്‍ന്ന് അയാളെ കീഴ്പ്പെടുത്തി. തണ്ണീര്‍മുക്കം ബണ്ടിന് അയാള്‍ ബോംബ് വയ്ക്കാനെത്തിയ തീവ്രവാദിയാണ് അയാളെന്ന് വെളിപ്പെട്ടു. ബോംബ് നശിപ്പിക്കാനുള്ള ശ്രമത്തില്‍ ബോംബ് പൊട്ടിത്തെറിച്ച് വള്ളം തകര്‍ന്നു. എല്ലാവരും മരിക്കുകയും ചെയ്തു. അക്ഷാര്‍ഥത്തില്‍ ആ വള്ളത്തിന്റെ യാത്ര അവസാനത്തെ യാത്രയായി.

    നെടുമുടി വേണുവിന് പുറമെ അമല്‍രാജ്, സഞ്ജയ് നമ്പ്യാര്‍, സബിത, ജൂലിയ, അജയന്‍, മാസ്റര്‍ അരവിന്ദ് തുടങ്ങിയവരും യാനത്തില്‍ അഭിനയിക്കുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

    ചിത്രത്തില്‍ 11 നാടന്‍പാട്ടുകളുണ്ട്. എം. ജി. രാധാകൃഷ്ണനാണ് പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സണ്ണി ജോസഫ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X